24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പൊലീസുകാർക്കും മക്കൾക്കും ‘പൊലീസ് കട്ട്’ കിറുകൃത്യം; ഓർമയായി ശരത്, സല്യൂട്ട്.
Kerala

പൊലീസുകാർക്കും മക്കൾക്കും ‘പൊലീസ് കട്ട്’ കിറുകൃത്യം; ഓർമയായി ശരത്, സല്യൂട്ട്.


കാക്കനാട് (കൊച്ചി)∙ പൊലീസിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി ശരത് യാത്രയായി. ബാർബർ ആയിരുന്ന ശരത്തിന്റെ (23) മൃതദേഹം പൊലീസ് സ്റ്റേഷനു മുൻപിൽ പൊതുദർശനത്തിനു വച്ചപ്പോൾ അസി. പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സല്യൂട്ട് നൽകി ആദരാഞ്ജലി അർപ്പിച്ചു. മുടിവെട്ടിൽ മികവുണ്ടായിരുന്ന ശരത് പൊലീസ് കട്ടിങ്ങിലായിരുന്നു ഏറെ തിളങ്ങിയത്. തൃക്കാക്കര പൊലീസ് സ്റ്റേഷനോട് ചേർന്ന മാൻഹുഡ് ബാർബർ ഷോപ്പിലെ ജീവനക്കാരനായിരുന്ന ശരത് തിങ്കളാഴ്ച രാത്രിയാണ് ബൈക്ക് അപകടത്തിൽ മരിച്ചത്.

മൂന്നു വർഷമായി ഇവിടത്തെയും സമീപ സ്റ്റേഷനുകളിലും പൊലീസുകാർ മുടി വെട്ടാൻ എത്തുന്നത് ശരത്തിന്റെ കടയിൽ ആയിരുന്നു. പൊലീസുകാർ അവരുടെ മക്കളെയും ഇവിടെ എത്തിച്ചാണ് മുടി വെട്ടിച്ചിരുന്നത്. നിലംപതിഞ്ഞിമുകൾ – കലക്ടറേറ്റ് റോഡിൽ ശരത് ഓടിച്ചിരുന്ന ബൈക്ക് പോസ്റ്റിലും മതിലിലും ഇടിച്ചാണ് അപകടമുണ്ടായത്.

അസി. പൊലീസ് കമ്മിഷണർ പി.വി.ബേബി, തൃക്കാക്കര ഇൻസ്പെക്ടർ ആർ.ഷാബു ഉൾപ്പെടെ ഒട്ടേറെ പൊലീസുകാർ ആദരാഞ്ജലി അർപ്പിച്ചു. തൃക്കാക്കര സ്റ്റേഷനിൽനിന്നു സ്ഥലം മാറിപ്പോയവരും വിരമിച്ചവരുമായ പൊലീസുകാർ ആദരാഞ്ജലി അർപ്പിക്കാൻ വീട്ടിലും എത്തിയിരുന്നു. തുതിയൂർ കുന്നത്തുചിറയിൽ സുബ്രഹ്മണ്യന്റെയും രേഖയുടെയും മകനാണ് ശരത്. സഹോദരൻ: ശ്യാം.

Related posts

ജലസഭയും ജലനടത്തവും തെളിനീരൊഴുകുന്ന നവകേരളത്തിനായി: എം.വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

കർഷകരെ കാർ കയറ്റിക്കൊന്ന കേസ്‌: മുഖ്യപ്രതിയെ രക്ഷിക്കാനോ നീക്കം- സുപ്രീംകോടതി

Aswathi Kottiyoor

ഇന്ധന വിലക്കയറ്റം, പവർകട്ട് ; രാസവളത്തിനും ക്ഷാമം.

Aswathi Kottiyoor
WordPress Image Lightbox