24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വേ​ന​ൽ മ​ഴ ശ​ക്തി​പ്പെ​ട്ടു; പെ​യ്ത​ത് 51 ശ​ത​മാ​നം അ​ധി​കം
Kerala

വേ​ന​ൽ മ​ഴ ശ​ക്തി​പ്പെ​ട്ടു; പെ​യ്ത​ത് 51 ശ​ത​മാ​നം അ​ധി​കം

സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ ശ​ക്തി​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ഇ​പ്പോ​ൾ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യാ​ണു ല​ഭിക്കു​ന്ന​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ഗ​മ​നം.

മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ഇ​ന്ന​ലെ വ​രെ 51 ശ​ത​മാ​നം അ​ധി​ക മ​ഴ​യാ​ണു സം​സ്ഥാ​ന​ത്തു പെ​യ്ത​തെ​ന്നു കാലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ന്ന​ലെ വ​രെ 29.3 മി​ല്ലീ​മീ​റ്റ​ർ മ​ഴ പെ​യ്യേ​ണ്ട സ്ഥാ​ന​ത്താ​ണ് 44.1 മി​ല്ലീ​മീ​റ്റ​ർ പെ​യ്ത് വേ​ന​ൽ​മ​ഴ തി​മി​ർ​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യിലാ​ണ് ഇ​ന്ന​ലെ വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത്. 314 ശ​ത​മാ​നം അ​ധി​ക മ​ഴ​യാ​ണ് ജി​ല്ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വ​യ​നാ​ട് 189 ശ​ത​മാ​ന​വും എ​റ​ണാ​കു​ള​ത്ത് 158 ശ​ത​മാ​ന​വും അ​ധി​ക മ​ഴ പെ​യ്തു. പ​ത്ത​നം​തി​ട്ട​യി​ൽ 101 ശ​ത​മാ​ന​വും കോ​ഴി​ക്കോ​ട്ട് 78 ശ​ത​മാ​ന​വും അ​ധി​ക മ​ഴ പെ​യ്തു. വേ​ന​ൽ മ​ഴ​യി​ൽ ഏ​റ്റ​വും വ​ലി​യ കു​റ​വു​ണ്ടാ​യി​രി​ക്കു​ന്ന​ത് തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ്. 72 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണു ജി​ല്ല​യി​ൽ ഇ​ന്ന​ലെ വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 41 ശ​ത​മാ​ന​വും ക​ണ്ണൂ​രി​ൽ 23 ശ​ത​മാ​ന​വും മ​ഴ​ക്കു​റ വു​ണ്ടാ​യി.

മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ഇ​ന്ന​ലെ വ​രെ സം​സ്ഥാ​ന​ത്തു പെ​യ്ത വേ​ന​ൽ മ​ഴ​യു​ടെ ക​ണ​ക്ക് ജി​ല്ല തി​രി​ച്ച്: മി​ല്ലീ​മീ​റ്റ​റി​ൽ, ജി​ല്ല- പെ​യ്ത മ​ഴ(​പെ​യ്യേ​ണ്ടി​യി​രു​ന്ന മ​ഴ) എ​ന്ന ക്ര​മ​ത്തി​ൽ

ആ​ല​പ്പു​ഴ-59.9(41.6). ക​ണ്ണൂ​ർ-10.3(13.4). എ​റ​ണാ​കു​ളം-74.9(29). ഇ​ടു​ക്കി-47.5(38.8). കാ​സ​ർ​ഗോ ഡ്-52.1(12.6). ​കൊ​ല്ലം-47.2(55.8). കോ​ട്ട​യം-60.3(39.2). കോ​ഴി​ക്കോ​ട്-32.8(18.4). മ​ല​പ്പു​റം-27.2 (19.7). പാ​ല​ക്കാ​ട്-35(21.2). പ​ത്ത​നം​തി​ട്ട-116.5(58.1). തി​രു​വ​ന​ന്ത​പു​രം-21.1(35.6). തൃ​ശൂ​ർ-4.6 (16.6). വ​യ​നാ​ട്-53.6(18.5)

Related posts

കശുഅണ്ടി വില ഇടിയുന്നു കർഷകർ പ്രതിസന്ധിയിൽ

Aswathi Kottiyoor

കൊമ്പു കൊണ്ട് അവൻ മുൻഗ്ലാസിൽ ഒന്നു കോറി; മണത്തു, തൊട്ടു, മാറിനിന്നു’.

Aswathi Kottiyoor

കുരുതിക്കളമാകുന്ന റോഡുകളും മിഴിയടക്കുന്ന കാമറകളും

Aswathi Kottiyoor
WordPress Image Lightbox