20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Kerala

ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ തുടരന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തിയാണ് നടപടി.  ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നായിരുന്നു പള്‍സര്‍ സുനിയുടെ വാദം. അതേ തുടര്‍ന്നായിരുന്നു ജാമ്യാപേക്ഷ.

അതേസമയം കേസില്‍ ദിലീപ് രണ്ടാം ദിനവും ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപ് ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ നേരിടുന്നത്. തുടരന്വേഷണം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് വിധേയനായത്. മൂന്ന് മാസത്തിനിടയില്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ ഇന്നും തുടരുക. ചോദ്യാവലി തയ്യാറാക്കിയാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

Related posts

വിദ്യാഭ്യാസ വായ്പ: അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

ക്രിപ്റ്റോ കറൻസി: നിലവിൽ ഊഹക്കച്ചവടം; ആസ്തി ആയാൽ നിക്ഷേപം വർധിക്കും.

Aswathi Kottiyoor

ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധ: സംസ്ഥാന വ്യാപകമായി പരിശോധനയ്ക്കു നിർദേശം

WordPress Image Lightbox