24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പണിമുടക്കില്‍ വലഞ്ഞ് ജനം; കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തില്ല
Kerala

പണിമുടക്കില്‍ വലഞ്ഞ് ജനം; കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തില്ല

🟥29-03-2022🟥

സംയുക്ത തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഇന്ന് രണ്ടാം ദിനം. കേരളത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചെങ്കിലും ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തുന്നില്ല.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്നോണ്‍ തൊഴിലാളി യൂണിയനുകള്‍ തള്ളി. കടകള്‍ കതുറന്നുപ്രവര്‍ത്തിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. കോഴിക്കോട് ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ തുറക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടെങ്കിലും ഇന്ന് ഭൂരിഭാഗം പമ്പുകളും തുറന്നിട്ടില്ല. എറണാകുളം ജില്ലയില്‍ ബിപിസിഎല്ലിന് മുന്നില്‍ തൊഴിലാളികളുടെ വാഹനം തടഞ്ഞ് സമരാനുകൂലികള്‍ പ്രതിഷേധിച്ചു.

അതിനിടെ ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണമെന്ന് തിരുവനന്തപുരം കളക്ടര്‍ ഉത്തരവിട്ടു. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കളക്ടറുടെ നിര്‍ദേശം. ഓഫിസുകള്‍ക്ക് മുന്നിലെ അനാവശ്യ ജനക്കൂട്ടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ വിവിധ വകുപ്പുകളുടെ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

Related posts

സപ്ലൈകോ വിൽപ്പനശാലകളിൽ ഇനിമുതൽ ബാർകോഡ് സ്‌കാനിങ്

Aswathi Kottiyoor

സെക്രട്ടേറിയേറ്റ് അനക്സ് ബ്ലോക്കിന് സുരക്ഷയൊരുക്കാൻ 100 സി.സി.ടി.വി ക്യാമറകൾ

Aswathi Kottiyoor

കവി എസ് രമേശന്‍ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox