23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തിനുള്ളത്‌ ശേഷിക്കനുസരിച്ച കടം ; ലങ്കയുമായി താരതമ്യപ്പെടുത്താനാകില്ല
Kerala

കേരളത്തിനുള്ളത്‌ ശേഷിക്കനുസരിച്ച കടം ; ലങ്കയുമായി താരതമ്യപ്പെടുത്താനാകില്ല

ശ്രീലങ്കയെ ചൂണ്ടിക്കാട്ടി, വായ്‌പ കേരളത്തെ തകർക്കുമെന്ന വാദം അടിസ്ഥാനരഹിതം. വിദേശനാണ്യ പ്രതിസന്ധിമൂലം വിദേശവായ്‌പാ തിരിച്ചടവ് മുടങ്ങുന്നത്‌ ഒഴിവാക്കാനെടുത്ത നടപടിയാണ് ശ്രീലങ്കയെ പ്രതിസന്ധിയിലാക്കിയത്. പരമാധികാര രാഷ്ട്രമായ ശ്രീലങ്കയെ, സംസ്ഥാനമായ കേരളവുമായി താരതമ്യപ്പെടുത്തുകയാണ്‌ ഒരുകൂട്ടർ.
ഭരണഘടനയുടെ 293–-ാം വ്യവസ്ഥപ്രകാരം കേന്ദ്ര സർക്കാർ അനുമതിയിലേ സംസ്ഥാനത്തിന്‌ വായ്‌പ കിട്ടൂ. സംസ്ഥാന സർക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ വായ്‌പക്ക്‌ കേന്ദ്രാനുമതി വേണം‌. കിഫ്‌ബി, കെ റെയിൽ ഉൾപ്പെടെ പദ്ധതിക്ക്‌ റിസർവ്‌ ബാങ്ക്‌ അനുമതിയും ആവശ്യമാണ്‌.
മുന്നിൽ കേരളമല്ല
കടത്തിൽ‌ കേരളം മുന്നിലെന്ന വാദം തെറ്റാണെന്ന്‌ റിസർവ്‌ ബാങ്ക്‌ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരിന്റെ കടം വരുംവർഷം 4.69 ലക്ഷം കോടി വർധിക്കും. ഈ വർഷം ആകെ കടം 135.88 ലക്ഷം കോടി. 4.29 ലക്ഷം കോടി വിദേശ കടമാണ്‌. അടുത്തവർഷം ആകെ കടം 152.18 ലക്ഷം കോടിയാകും. വിദേശ കടം 20,000 കോടി വർധിക്കും.

കടത്തിൽ സംസ്ഥാനങ്ങളിൽ കേരളം ഒമ്പതാമതാണ്‌‌. മുന്നിൽ ഉത്തർപ്രദേശ്‌–- 6.30 ലക്ഷം കോടി. കേരളത്തിന്റേത്‌ 2.84 ലക്ഷം കോടിയും (ബജറ്റ്‌ അടങ്കൽ). തമിഴ്‌നാട്‌, മഹാരാഷ്‌ട്ര, പശ്ചിമബംഗാൾ, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്‌, ആന്ധ്രപ്രദേശ്‌ സംസ്ഥാനങ്ങൾ കടത്തിൽ കേരളത്തിനു മുന്നിലാണ്‌.
കടത്തെ സംസ്ഥാന മൊത്ത ഉൽപ്പാദനത്തിന്റെ ശതമാനമാക്കിയാൽ ജമ്മു കശ്‌മീരിന്‌ 57 ശതമാനം. പഞ്ചാബിന്‌ 49.1, അരുണാചൽ പ്രദേശിന്‌ 48.6, നാഗാലാൻഡിന്‌ 46.5. കേരളത്തിനാകട്ടെ 37.1 ശതമാനവും.

Related posts

അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങൾക്ക് സമൂഹത്തിന്റെ പ്രത്യേക പരിഗണന ആവശ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കാസർകോട് സ്കൂളിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം: പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടി

Aswathi Kottiyoor

കുതിപ്പ് തുടരുന്നു: സെൻസെക്‌സ് ഇതാദ്യമായി 58,000വും നിഫ്റ്റി 17,300ഉം കടന്നു.

Aswathi Kottiyoor
WordPress Image Lightbox