24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഫെ​ന്‍​സിം​ഗി​ന്‍റെ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കാ​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ
Kerala

ഫെ​ന്‍​സിം​ഗി​ന്‍റെ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കാ​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ

ഇ​രി​ട്ടി: മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ക​ര്‍​ണാ​ട​ക വ​നാ​ന്ത​ര​ങ്ങ​ളി​ല്‍ നി​ന്നും കാ​ട്ടാ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യമൃ​ഗ​ങ്ങ​ളു​ടെ ക​ട​ന്നുവ​ര​വ് ത​ട​യു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച ഫെ​ന്‍​സിം​ഗി​ന്‍റെ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ രം​ഗ​ത്തി​റ​ങ്ങി. പേ​ര​ട്ട മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ നി​ർ​വ​ഹി​ച്ചു.
ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​ഷ്റ​ഫ് പാ​ലി​ശേ​രി പേ​ര​ട്ട വാ​ര്‍​ഡ് മെംബർ ബി​ജു വെ​ങ്ങ​ല​പ്പ​ള്ളി, ഫാ. ​തോ​മ​സ് കി​ടാ​ര​ത്തി​ല്‍, കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി, ബെ​ന്നി കോ​ച്ചേ​രി, ഹം​സ പു​ല്ലാ​ട്ട്, കെ.​വി. അ​ഷ്റ​ഫ്, ജൂ​ബി നെ​ല്ലൂ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ജ​ന​കീ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​യോ​ര മേ​ഖ​ല​യി​ല്‍ തൂ​ക്ക് ഫെ​ന്‍​സിം​ഗ് ഉ​ള്‍​പ്പെ​ടെ സ്ഥാ​പി​ച്ചി​ട്ടു​മു​ണ്ട്. കാ​ടു വ​ള​ര്‍​ന്ന​തു മൂ​ലം പ​ല​പ്പോ​ഴും ഫെ​ന്‍​സിം​ഗ് ത​ക​രാ​റി​ലാ​വു​ന്ന​തും പ​തി​വാ​കു​ന്നു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ല്‍ കാ​ടു വ​യ​ക്ക​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഊ​ജി​ത​മാ​ക്കി.

Related posts

ഇ​ന്ത്യ​യി​ൽ ഡി​ജി​റ്റ​ൽ രൂ​പ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു; ഇ–​റു​പ്പി ഡി​സം​ബ​ര്‍ ഒ​ന്നി​ന്

Aswathi Kottiyoor

കോവിഡ് പ്രതിസന്ധി: ജോലി നഷ്ടപ്പെട്ട് പി.എഫിൽനിന്ന് പുറത്തായവർക്ക് വീണ്ടും അംഗമാകാൻ അവസരം.

Aswathi Kottiyoor

മട്ടന്നൂരിന് പ്രതീക്ഷ പകർന്ന് പൊലീസ് സ്റ്റേഷൻ ബൈപാസ് റോഡ്

Aswathi Kottiyoor
WordPress Image Lightbox