സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നേരിടാൻ സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
സർക്കാർ ജീവനക്കാർ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണമെന്നാണ് ഉത്തരവ്. ചൊവ്വാഴ്ച ജോലിക്ക് ഹാജരാകത്തവർക്ക് ശമ്പളം ലഭിക്കില്ല. കൂടാതെ അത്യാവശ്യമല്ലാത്ത യാതൊരുവിധ ലീവും അനുവദിക്കില്ല.
ജോലിക്കെത്തുന്നവർക്ക് സംരക്ഷണം നൽകണം. പണിമുടക്കുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടും. പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടിയെടുക്കും. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.