24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • യാഥാർഥ്യമായി പൊരിങ്ങൽകുത്ത്‌ ; അടുത്തമാസംമുതൽ വൈദ്യുതോൽപ്പാദനം
Kerala

യാഥാർഥ്യമായി പൊരിങ്ങൽകുത്ത്‌ ; അടുത്തമാസംമുതൽ വൈദ്യുതോൽപ്പാദനം

പൊരിങ്ങൽകുത്ത്‌ ജലവൈദ്യുത പദ്ധതി യാഥാർഥ്യമാക്കി എൽഡിഎഫ്‌ സർക്കാർ. 24 മെഗാവാട്ട്‌ ശേഷിയുള്ള പദ്ധതി അടുത്ത മാസം പ്രവർത്തനം ആരംഭിക്കുമെന്ന്‌ വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടി അറിയിച്ചു.

ആദ്യഘട്ട പരിശോധന വിജയകരമായി പൂർത്തിയായി. പുതിയ ടണലിലൂടെ വെള്ളം കടത്തിവിട്ട് ജനറേറ്റർ മുഴുവൻ വേഗത്തിൽ കറക്കിയായിരുന്നു പരിശോധന. വേനൽക്കാലത്തെ ഉയർന്ന വൈദ്യുതി ആവശ്യകത നിറവേറ്റാൻ പദ്ധതി സഹായകരമാകും. ഒരു ദശാബ്ദത്തിനുശേഷമാണ് സംസ്ഥാനത്ത് 24 മെഗാവാട്ടോളം ശേഷിയുള്ള ഒരു ജലവൈദ്യുത പദ്ധതി പൂർത്തീകരിക്കുന്നത്. ഈ സാമ്പത്തികവർഷംതന്നെ തോട്ടിയാർ (40 മെഗാവാട്ട്‌), പള്ളിവാസൽ എക്സ്ടെൻഷൻ (60 മെഗാവാട്ട്‌), ഭൂതത്താൻകെട്ട് (24 മെഗാവാട്ട്‌) ജലവൈദ്യുത പദ്ധതികളും പൂർത്തിയാക്കും.

കെഎസ്ഇബി ചെയർമാൻ ബി അശോക്, ഡയറക്ടർമാരായ വി ആർ ഹരി, ജി രാധാകൃഷ്ണൻ, സിജി ജോസ്, ജനറേഷൻ വിഭാഗം ചീഫ് എൻജിനിയർ കെ ആർ രാജൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Related posts

പ്ല​സ് വ​ണ്‍ അ​പേ​ക്ഷ ഇ​ന്നു​മു​ത​ൽ ‌

Aswathi Kottiyoor

ബാറുകള്‍ പുലര്‍ച്ചെ അഞ്ചുവരെ തുറക്കുമെന്നത് വ്യാജപ്രചാരണം; സമയം നീട്ടിയിട്ടില്ലെന്ന് എക്‌സൈസ്.

Aswathi Kottiyoor

തിരുവല്ലയിൽ സി​പി​എം ​ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ വെ​ട്ടി​ക്കൊ​ന്നു

Aswathi Kottiyoor
WordPress Image Lightbox