30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേന്ദ്ര സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി
Kerala

കേന്ദ്ര സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി

കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി അടുത്ത ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാര്‍ച്ച്‌ 31ന് പദ്ധതിയുടെ കാലാവധി തീരാനിരിക്കെയാണ് തീരുമാനം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പേരില്‍ 2020 മാര്‍ച്ചിലാണ് സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നടപ്പിലാക്കിയത്. കൊവിഡ് ലോക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്തായിരുന്നു നടപടി. പദ്ധതി പിന്നീട് 2022 മാര്‍ച്ച്‌ വരെ നീട്ടുകയായിരുന്നു. ഈ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് 2022 സെപ്തംബര്‍ വരെ പദ്ധതി നീട്ടി പുതിയ തീരുമാനം വരുന്നത്.

മുന്‍ഗണനാ വിഭാഗങ്ങളില്‍ പെട്ട കുടു‌ംബത്തിലെ ഒരാള്‍ക്ക് 5 കിലോ ഭക്ഷ്യ ധാന്യം വീതമാണ് പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയിലൂടെ നല്‍കുന്നത്. 26000 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

Related posts

പൊലീസ്‌ അനങ്ങരുത്‌, വിമർശിച്ചാൽ ‘ഭീഷണി’ നിലവിളി ; നുണഫാക്ടറികൾ ബോംബു വർഷിക്കുന്നു

Aswathi Kottiyoor

അ​ടു​ത്ത അ​ഞ്ചു ദി​വ​സം ശ​ക്ത​മാ​യ മ​ഴ; ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

Aswathi Kottiyoor

ബ​ഫ​ർ ​സോ​ണ്‍: നി​ർ​മി​തി​ക​ൾ ല​ക്ഷ​ത്തി​നു മു​ക​ളി​ൽ

Aswathi Kottiyoor
WordPress Image Lightbox