23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഹോംസ്റ്റേകള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമില്ല
Kerala

ഹോംസ്റ്റേകള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമില്ല

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകള്‍ക്ക് ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമാണെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ തീരുമാനിച്ചതായി മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പോകുന്നത്. നിലവില്‍ ഹോംസ്റ്റേകള്‍ക്കായുള്ള ക്ലാസിഫിക്കേഷന് വേണ്ടി ടൂറിസം വകുപ്പിന്റെ അനുമതിയോടൊപ്പം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിരാക്ഷേപ പത്രം കൂടി ഹാജരാക്കേണ്ടതുണ്ട്. ഹോംസ്റ്റേകള്‍ നിര്‍മിച്ച് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്‌ക്ക്‌ കരുത്ത് പകരുന്ന സംരംഭകര്‍ക്ക് ഇത് പ്രയാസം സൃഷ്‌ടിക്കുന്നു എന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി ഗോവിന്ദന്‍ വ്യക്തമാക്കി.

Related posts

തലയുയര്‍ത്തി നവകേരളം; ഭരണമികവില്‍ വീണ്ടും ഒന്നാമത്.

Aswathi Kottiyoor

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ; നാലിടത്ത് യെല്ലോ അലര്‍ട്ട്

Aswathi Kottiyoor

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം: 14 ന് ചർച്ച

Aswathi Kottiyoor
WordPress Image Lightbox