24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി എസ്എൻഡിപി യൂണിയൻ രണ്ടുകോടി 95,000 രൂപ മൈക്രോഫിനാൻസ് വായ്പയായി വിതരണം ചെയ്തു
Iritty

ഇരിട്ടി എസ്എൻഡിപി യൂണിയൻ രണ്ടുകോടി 95,000 രൂപ മൈക്രോഫിനാൻസ് വായ്പയായി വിതരണം ചെയ്തു

ഇരിട്ടി : ഇരി ട്ടി എസ്എൻഡിപി യൂണിയൻ ധനലക്ഷ്മിബാങ്ക് മായി ചേർന്ന് ബാങ്കിന്റെ സ്ത്രീശാക്തീകരണ പദ്ധതിയിൽപ്പെടുത്തി എ ഗ്രേഡ് നിലവാരം പുലർത്തിയ 23 വനിതാ സ്വാശ്രയ സംഘങ്ങൾക്ക് രണ്ടുകോടി 95,000 രൂപ വിതരണം നടത്തി. ഇരിട്ടി എസ്എൻഡിപി യൂണിയൻ നൽകുന്ന പതിനാറാ മത്തെ തവണ മൈക്രോഫിനാൻസ് വായ്പയാണ് ഇത്. 30 മാസമാണ് തിരിച്ചടവിന്റെ കാലാവധി 9. 5% പലിശ ക്കാണ് ബാങ്ക് വായ്പകൾ നൽകുന്നത്. പൂർണ്ണമായും ഇരിട്ടി എസ്എൻഡിപി യൂണിയന്റെ മൈക്രോ ഫിനാൻസ് വിഭാഗം ആണ് വായ്പ തിരിച്ചടവിന് നേ തൃത്വം നൽകുന്നത്.
ഇരിട്ടി കല്ലുമുട്ടി ശ്രീനാരായണ ഗുരു മന്ദിരത്തിൽ വെച്ചുനടന്ന വായ്പാ വിതരണ ഉദ്ഘാടനം എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.വി. അ ജി അധ്യക്ഷതവഹിച്ചു ധനലക്ഷ്മി ബാങ്ക് കോഴിക്കോട് സോണൽ മാനേജർ സിജോ ജോസഫ് മുഖ്യാതിഥിയായിരുന്നു. യൂണിയൻ സെക്രട്ടറി പി. എൻ. ബാബു മൈക്രോഫിനാൻസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ധനലക്ഷ്മി ബാങ്ക് തലശ്ശേരി ബ്രാഞ്ച് മാനേജർ പി. എസ്. മണികണ്ഠൻ, മൈക്രോഫിനാൻസ് വി ഭാഗം ഓഫീസർ എൻ. അരവിന്ദാക്ഷൻ, എസ്എൻഡിപി യുടെയും വനിതാസംഘം യൂത്ത് മൂവ്മെന്റി ന്റെയും ഭാരവാഹികളായ കെ. കെ. സോമൻ, നിർമ്മല അനിരുദ്ധൻ, ഓമന വിശ്വംഭരൻ, പി.ജി. രാമകൃഷ്ണൻ, പി. ജി. ജയരാജ്, എ. എൻ. സുകുമാരൻ മാസ്റ്റർ, എ. എം. കൃഷ്ണൻകുട്ടി, ജയരാജ് പൂതുകുളം, അനൂപ് പനയ്ക്കൽ, അജിത് എടക്കാനം, ബിജുമോൻ പയ്യാവൂർ, ശാഖാ ഭാരവാഹികളായ എ. എസ്. മോഹനൻ, രവീന്ദ്രൻ കാക്കയങ്ങാട്, ഉണ്ണി ആനപ്പന്തി, പി.ജി. വാസുക്കുട്ടൻ, കൃഷ്ണൻകുട്ടി മഞ്ഞക്കാല, വിജയകുമാർ വെള്ളുന്നി, വെക്കളം സുരേഷ്, സോമൻ അടക്കാത്തോട്, ഷാജു കേളകം, സുനിൽകുമാർ പുന്നപാലം, രാജു കുളിഞ്ഞ എന്നിവർ സംസാരിച്ചു.

Related posts

കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; മാക്കൂട്ടം – ചുരം പാതയിൽ നുറുകണക്കിന് യാത്രക്കാരും വാഹനങ്ങളും കുടുങ്ങി……..

Aswathi Kottiyoor

യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മുങ്ങി മരണമെന്ന് മൃതദേഹ പരിശോധന റിപ്പോർട്ട്

Aswathi Kottiyoor

കീഴൂർ മഹാദേവക്ഷേത്ര മഹോത്സവം സമാപിച്ചു

Aswathi Kottiyoor
WordPress Image Lightbox