20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • വൈദ്യുതി ഉപഭോഗം കുറക്കണമെന്ന്​ കെ.എസ്​.ഇ.ബി
Kerala

വൈദ്യുതി ഉപഭോഗം കുറക്കണമെന്ന്​ കെ.എസ്​.ഇ.ബി

കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെ നിയന്ത്രണം ഒഴിവാക്കാൻ വൈകുന്നേരം ആറ്​ മുതൽ രാത്രി 11 വരെ ഉപയോഗം നിയന്ത്രിക്കണമെന്ന്​ കെ.എസ്​.ഇ.ബി.

ആവശ്യകതയുടെ 30 ശതമാനമാണ്​ സംസ്ഥാനത്ത്​ ഉൽ​പാദിപ്പിക്കുന്നത്​. ബാക്കി പുറത്തുനിന്ന്​ കൊണ്ടുവരുകയാണ്​. കഴിഞ്ഞദിവസങ്ങളിൽ വൈകുന്നേരത്തെ ഉപയോഗത്തിൽ വൻ വർധന വന്നു. 85 ദശലക്ഷം യൂനിറ്റാണ്​ വ്യാഴാഴ്ചത്തെ ഉപയോഗം. സംഭരണികളിൽ ഇനി 54 ശതമാനം വെള്ളമേ ബാക്കിയുള്ളൂ. മാർച്ച്​ 15ന്​ ഉപയോഗം സർവകാല റെക്കോഡ്​ കുറിച്ചിരുന്നു, 89.618 ദശലക്ഷം യൂനിറ്റ്​.

പീക് സമയങ്ങളില്‍ ഉയർന്ന വിലയുള്ള വൈദ്യുതി വാങ്ങുന്നത് അധിക സാമ്പത്തിക ബാധ്യതക്ക്​ കാരണമാകുമെന്ന്​ മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പീക് സമയത്ത് ഇലക്ട്രിക് അവനുകള്‍, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീന്‍, എ.സി, ഇൻഡക്​ഷൻ ഹീറ്റർ, കാർഷിക ആവശ്യത്തിനുള്ള പമ്പിങ്, ഒഴിവാക്കാവുന്ന വൈദ്യുതി ദീപാലങ്കാരങ്ങള്‍ എന്നിവ പരാമാവധി കുറക്കണം.

Related posts

വാഹനങ്ങളുടെ റീ രജിസ്‌ട്രേഷൻ ഫീസ്‌ എട്ടിരട്ടിയാക്കി ; കാറുകൾക്ക്‌ 600 രൂപയിൽ നിന്ന്‌ 3000, ഇരുചക്രവാഹനം 300ൽ നിന്ന്‌ 1000

Aswathi Kottiyoor

വൈദ്യുതോപഭോഗം; മുന്‍കൂര്‍ പണമടയ്ക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ അടുത്ത വര്‍ഷം മുതല്‍

Aswathi Kottiyoor

ഇ​ല​ന്തൂ​ർ ന​ര​ബ​ലി: കു​റ്റ​പ​ത്രം ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കും

Aswathi Kottiyoor
WordPress Image Lightbox