24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ലോക്ഡൗൺ കാലത്ത് വാഷും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്ത കേസിലെ 3 പേരെ അറസ്റ്റ് ചെയ്തു
Kelakam

ലോക്ഡൗൺ കാലത്ത് വാഷും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്ത കേസിലെ 3 പേരെ അറസ്റ്റ് ചെയ്തു

ലോക്ഡൗൺ കാലത്ത് പേരാവൂർ റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ എം പി. സജീവനും പാർട്ടിയും കണ്ടുപിടിച്ച അബ്കാരി കേസുകളിൽ മുങ്ങി നടന്ന മൂന്നുപേരെ അന്വേഷണ മധ്യേ പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. 26.5.2021 ന് 140 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കൈ കാര്യം ചെയ്ത കേസിലെ പ്രതിയായ മിൽക്കി ജോസ് ഓടൻ തോട് എന്നയാളെയും 19.6.2021 ന് 250 ലിറ്റർ വാഷ് സൂക്ഷിച്ച കേസിലെ രണ്ടാം പ്രതിയായ പുതനപ്ര ബെന്നി
കൊട്ടിയൂർ പാലുകാച്ചി എന്നയാളെയും 02.07.2021 ന് 75 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്ത കേസിലെ പ്രതിയായ തൊമ്മി അമ്പായത്തോട് എന്നയാളെയുമാണ് അറസ്റ്റ് ചെയ്തത്.
കൂത്തുപറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജാരാക്കിയ മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Related posts

കേളകത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കേളകം ഗ്രാമ പഞ്ചായത്ത്‌ സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു

Aswathi Kottiyoor

സ്‌കൂള്‍ ഓഡിറ്റോറിയം ഉദ്ഘാടനവും കളിയുപകരണ വിതരണവും

Aswathi Kottiyoor

ക​സ്തൂരി​രം​ഗ​ൻ റി​പ്പോ​ർ​ട്ട്: ജ​ന​കീ​യ യോ​ഗം ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox