24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 568 പേരിൽ ഒമിക്രോണും ഡെൽറ്റയും ഒരേസമയം.
Kerala

568 പേരിൽ ഒമിക്രോണും ഡെൽറ്റയും ഒരേസമയം.

ഇന്ത്യയിലെ 7 സംസ്ഥാനങ്ങളിൽ കോവി‍ഡ് പോസിറ്റീവായ ചിലരിൽ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒരേസമയം കണ്ടെത്തിയെന്നു റിപ്പോർട്ട്. ആശങ്ക നൽകുന്ന സാഹചര്യമില്ലെങ്കിലും ഇത്തരത്തിൽ 568 കേസുകൾ ഇന്ത്യയിലുണ്ടെന്നാണു ലാബുകളുടെ ജീനോമിക്സ് കൺസോർഷ്യം അറിയിച്ചത്. വ്യത്യസ്ത വകഭേദങ്ങളുടെ ഈ സങ്കരരൂപം (റീകോംബിനന്റ്) വൈറസ് വ്യാപനം കൂടുതൽ തീവ്രമാക്കുമെന്ന് ആഗോളതലത്തിൽ മുന്നറിയിപ്പു നിലനിൽക്കെയാണിത്.
കർണാടകയിൽ ഇത്തരത്തിൽ 221 കേസുകളും തമിഴ്നാട്ടിൽ 90 കേസുകളും ഉണ്ട്. മഹാരാഷ്ട്രയിൽ 66, ഗുജറാത്തിൽ 33, ബംഗാളിൽ 32, തെലങ്കാനയിൽ 25, ഡൽഹിയിൽ 20 എന്നിങ്ങനെയാണ് കേസുകൾ. കടുത്ത പനി, തുടർച്ചയായ ചുമ, രുചിയും ഗന്ധവും നഷ്ടമാവുകയോ ഇവ തിരിച്ചറിയാൻ കഴിയാതെ വരികയോ ചെയ്യുന്ന സാഹചര്യം തുടങ്ങിയവയാണ് പൊതുവായ ലക്ഷണങ്ങൾ.

Related posts

കർഷകപ്പച്ച ; അഗ്രി ഫെസിലിറ്റി കേന്ദ്രങ്ങൾക്ക്‌ 175 കോടി ; 100 കോടി ചെലവിൽ 10 മിനി ഫുഡ്‌ പാർക്ക്‌

Aswathi Kottiyoor

വേനലിൽ വെള്ളം കുറഞ്ഞ ഇരിക്കൂർ പുഴ കുഴിച്ചു കോരി മണൽ മാഫിയ സംഘം

Aswathi Kottiyoor

‘ഗോ ഇലക്ട്രിക്’ ക്യാമ്പയിൻ: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രദർശനവും വെബ് പോർട്ടൽ ഉദ്ഘാടനവും ഇന്ന് (സെപ്റ്റംബർ ഒന്ന്)

Aswathi Kottiyoor
WordPress Image Lightbox