23.6 C
Iritty, IN
July 15, 2024
  • Home
  • Kerala
  • *ഉന്നത വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും: മുഖ്യമന്ത്രി*
Kerala

*ഉന്നത വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും: മുഖ്യമന്ത്രി*

സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ മാത്തമാറ്റിക്സ് ബ്ലോക്കും നവീകരിച്ച മെന്‍സ് ഹോസ്റ്റലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിനായി സ്‌കില്‍ ഇന്‍ഫ്രാ സ്ട്രെക്ചര്‍ ഇക്കോ സിസ്റ്റം-സ്‌കില്‍ പാര്‍ക്കുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ഥാപിക്കും. 25 ഏക്കര്‍ ഭൂമിയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാര്‍ക്ക് സ്ഥാപിക്കുക. ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പാര്‍ക്കില്‍ സൗകര്യമൊരുക്കും. 350 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ട്.

രാജ്യത്തെ ആദ്യ ഗ്രാഫീന്‍ ഇന്നവേഷന്‍ സെന്ററിന് കേന്ദ്ര ഭരണാനുമതി ലഭിച്ചു. ഇന്ത്യ ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍ പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ടാറ്റ സ്റ്റീലിന്റെ വ്യാവസായിക പിന്തുണ പദ്ധതിക്ക് ഉണ്ടാകും. വ്യവസായ മേഖലയില്‍ നിന്നുള്ള നിരവധി കമ്പനികളും ഇന്നവേഷന്‍ സെന്ററിനു പിന്തുണ നല്‍കി പ്രവര്‍ത്തിക്കും. 15 കോടി രൂപ ഇതിനായി മാറ്റിവെച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനായി ചെറിയ വ്യവസായിക യൂണിറ്റുകള്‍ തയാറാക്കി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. സംസ്ഥാനത്തെ ഓരോ സര്‍വകലാശാലക്കു കീഴിലും പ്രത്യേക മൂന്നു പദ്ധതികള്‍ കൊണ്ടുവരും. ഇതിനായി 20 കോടി രൂപ വീതം ബജറ്റില്‍ വകയിരുത്തി. പ്രധാന സര്‍വകലാശാലകള്‍ക്ക് കീഴില്‍ പുതുതായി 1500 ഹോസ്റ്റല്‍ മുറികള്‍ നിര്‍മിക്കും. കണ്ണൂര്‍, കാലിക്കറ്റ്, കൊച്ചി, മഹാത്മാഗാന്ധി, കേരള സര്‍വകലാശാലക്കു കീഴിലാണ് ഇതു സ്ഥാപിക്കുക. കൂടാതെ 250 ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ മുറികളും നിര്‍മ്മിക്കും. ഇതിനായി 100 കോടി മാറ്റിവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാല നവീകരണത്തോടൊപ്പം പുതിയ കോഴ്സുകളും അനിവാര്യമായിരിക്കുകയാണ്. കേരളത്തിന് പുറത്തുപോയി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നാട്ടില്‍തന്നെ മികച്ച കോഴ്സുകള്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രണ്ണന്‍ കോളജില്‍ 5.70 കോടി ചെലവിലാണ് ഗണിത ശാസ്ത്ര വിഭാഗത്തിനായി മൂന്നുനില കെട്ടിടം നിര്‍മിച്ചത്.

Related posts

ബംഗാളിൽ തൃണമൂൽ നേതാവിന്റെ കൊലയ്‌ക്ക്‌ പിന്നാലെ വൻ അക്രമം; പത്തുപേരെ തീവച്ചുകൊന്നു .

Aswathi Kottiyoor

ചോരമണം മാറാതെ കേരളം: 1095 ദിവസം, 1065 കൊലപാതകം

Aswathi Kottiyoor

‘യുവാക്കള്‍ ജീവിതം ആസ്വദിക്കാൻ വിവാഹം തടസമായി കാണുന്നു’; ലിവിങ് ടുഗദർ കൂടുന്നതിൽ ആശങ്കയെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox