24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • *ഇനി യാത്രയ്ക്കിടയിൽ പുസ്തകവും ഭക്ഷണവുമെത്തും; റെയിൽവേ പുതിയ ആപ്പ് പരീക്ഷിക്കുന്നു.*
Kerala

*ഇനി യാത്രയ്ക്കിടയിൽ പുസ്തകവും ഭക്ഷണവുമെത്തും; റെയിൽവേ പുതിയ ആപ്പ് പരീക്ഷിക്കുന്നു.*

ഇനി തീവണ്ടി യാത്രയ്ക്കിടയിൽ പുസ്തകം വായിക്കണമെന്ന് തോന്നിയാൽ അത് നിങ്ങളുടെ സീറ്റിലെത്തും. പുസ്തകം മാത്രമല്ല, ഭക്ഷണമോ സൗന്ദര്യവർധക വസ്തുക്കളോ എന്തുമാവട്ടെ മൊബൈൽ ആപ്പ് വഴി ആവശ്യപ്പെട്ടാൽ മതി.ടിക്കറ്റിതര വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം.

കോച്ചുകളിൽ വൈഫൈ സൗകര്യവും ഉണ്ടാവും. മുംബൈ-വാരാണസി മഹാനഗരി എക്‌സ്‌പ്രസിലാണ് ഈ മൊബൈൽ ആപ്പ് ആദ്യം പരീക്ഷിക്കുന്നത്.

റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചതോടെ മധ്യ റെയിൽവേയുടെ മുംബൈ ഡിവിഷൻ പദ്ധതി നടപ്പാക്കാനുള്ള ടെൻഡർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.

യാത്രക്കാരന് റെയിൽവേ സ്റ്റേഷനിലെത്താനും തീവണ്ടിയിറങ്ങിയ ശേഷം ലക്ഷ്യസ്ഥാനത്തേയ്ക്ക് പോകാനും ആപ്പ് വഴി വാഹനങ്ങൾ ബുക്ക് ചെയ്യാം. ശൗചാലയവും കമ്പാർട്ട്മെന്റുകളും വൃത്തിയാക്കാനും ആപ്പ് വഴി ആവശ്യപ്പെടാം.

Related posts

അഞ്ച് രോഗങ്ങൾക്ക് ഇന്ത്യയിൽ ജാഗ്രത നിർദേശം

Aswathi Kottiyoor

കോഴിക്കോട്‌ 10 ചാർജിങ് സ്റ്റേഷനുകൾ ഇ ഓട്ടോ സംസ്ഥാനത്താകെ നടപ്പാക്കും: മന്ത്രി കൃഷ്‌ണൻകുട്ടി.

Aswathi Kottiyoor

ഗർഭകാലത്ത് യൂണിഫോം ധരിക്കുന്നതിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കുമെന്ന് വനംവകുപ്പ്*

Aswathi Kottiyoor
WordPress Image Lightbox