24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • തു​ര​ത്തു​ന്ന​തി​നി​ടെ കാ​ട്ടാ​ന​കൾ വ​ന​പാ​ല​ക​ർ​ക്ക് നേ​രെ തിരിഞ്ഞോടി; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Iritty

തു​ര​ത്തു​ന്ന​തി​നി​ടെ കാ​ട്ടാ​ന​കൾ വ​ന​പാ​ല​ക​ർ​ക്ക് നേ​രെ തിരിഞ്ഞോടി; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ആ​റ​ളം ഫാ​മി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി വി​ടു​ന്ന​തി​നി​ടെ കാ​ട്ടാ​ന വ​ന​പാ​ല​ക​ർ​ക്ക് നേ​രെ തി​രി​ഞ്ഞോ​ടി. മൂ​ന്നു വ​ന​പാ​ല​ക​ർ​ക്ക് പ​രി​ക്കേ​റ്റു. കീ​ഴ്പള്ളി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​പി. പ്ര​കാ​ശ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മ​നോ​ജ്, വാ​ച്ച​ർ ഒ.​സി. ജി​ജോ എ​ന്നി​വ​ർ​ക്കാ​ണ് ആ​ന​യു​ടെ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​യി തി​രി​ഞ്ഞോ​ടു​ന്ന​തി​നി​ട​യി​ൽ വീ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ പ​രി​ക്ക് നി​സാ​ര​മാ​ണെ​ങ്കി​ലും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യാ​യ താ​ളി​പ്പാ​റ ഭാ​ഗ​ത്ത് കാ​ട്ടാ​ന ഇ​റ​ങ്ങി എ​ന്ന് വി​വ​ര​മ​റി​ഞ്ഞ് കൊ​ട്ടി​യൂ​ർ റേ​ഞ്ച​ർ സു​ധീ​ർ ന​രോ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഇ​വ​യെ തു​ര​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു വ​ന​പാ​ല​ക സം​ഘം.
മൂ​ന്നാ​ന​ക​ളെ ക​ണ്ടെ​ത്തു​ക​യും ഇ​വ​യെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​നി​ടെ ഇ​തി​ൽ ഒ​ന്ന് വ​ന​പാ​ല​ക​ർ​ക്കു നേ​രെ തി​രി​ഞ്ഞോ​ടു​ക​യാ​യി​രു​ന്നു. ഉ​ച്ച​സ​മ​യ​ത്തു​ള്ള ക​ന​ത്ത ചൂ​ട് ആ​ന​ക​ളെ തു​ര​ത്തു​ന്ന​തി​ൽ ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ വ​ന​പാ​ല​ക​സം​ഘം പ​തി​ന​ഞ്ചോ​ളം ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി വി​ട്ടി​രു​ന്നു.

Related posts

ഐഎസ്ആര്‍ഒ ശാസ്ത്ര പ്രദര്‍ശനം സ്‌പേസ് ഒഡീസിയാസ്

Aswathi Kottiyoor

മൂന്നിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

Aswathi Kottiyoor

ട്രെയിൻ തട്ടി ആറളം സ്വദേശി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox