20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • പാ​ത​യോ​ര​ങ്ങ​ളിലെ കൊ​ടി​തോ​ര​ണ​ങ്ങ​ൾ; വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി
Kerala

പാ​ത​യോ​ര​ങ്ങ​ളിലെ കൊ​ടി​തോ​ര​ണ​ങ്ങ​ൾ; വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി

പാ​ത​യോ​ര​ങ്ങ​ളി​ല്‍ നി​ന്നും കൊ​ടി തോ​ര​ണ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച ന​ട​പ​ടി​യി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി. കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​ണ് കൊ​ടി തോ​ര​ണ​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന​ത്. ഇ​താ​ണ് സ​മീ​പ​ന​മെ​ങ്കി​ല്‍ പു​തി​യ കേ​ര​ള​മെ​ന്ന് പ​റ​യ​രു​തെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​റ​ഞ്ഞു.

സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കൊ​ച്ചി ന​ഗ​ര​ത്തി​ലൂ​ടെ വ്യാ​പ​ക​മാ​യി കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ തൂ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് കോ​ട​തി വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഒ​രു ഭ​ര​ണ​ക​ക്ഷി ത​ന്നെ ഇ​ങ്ങ​നെ ചെ​യ്താ​ല്‍ എ​ന്താ​ണ് നാ​ടി​ന്‍റെ അ​വ​സ്ഥ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. കൊ​ടി തോ​ര​ണ​ങ്ങ​ള്‍ ഉ​ട​ന്‍​ത​ന്നെ നീ​ക്കം ചെ​യ്യാ​ന്‍ കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

ഇ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച​ത്. ഇ​താ​ണ് കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്. ഇ​തേ​ക്കു​റി​ച്ച് കോ​ട​തി​യി​ല്‍ പ​റ​യാ​ന്‍ ഒ​രു രാ​ഷ്ട്രി​യ പാ​ര്‍​ട്ടി​യും ധൈ​ര്യം കാ​ണി​ച്ചി​ല്ലെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

Related posts

ആറ്‌ പേര്‍ക്ക് പുതുജീവനേകി വിഷ്ണു യാത്രയായി

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ക്യാമ്പ് ആരംഭിച്ചു.

Aswathi Kottiyoor

സ്‌കൂള്‍ വിനോദയാത്രയ്ക്ക് മാനദണ്ഡം നിശ്ചയിച്ച് സര്‍ക്കാര്‍

Aswathi Kottiyoor
WordPress Image Lightbox