24.3 C
Iritty, IN
October 6, 2024
  • Home
  • Delhi
  • ഇന്ധന വിതരണം തടസപ്പെടില്ല;ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു
Delhi

ഇന്ധന വിതരണം തടസപ്പെടില്ല;ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ കമ്പനികളിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ലോറി ഉടമകള്‍ക്കെതിരെ ജിഎസ്ടി അധികൃതരില്‍ നിന്നും നടപടി ഉണ്ടാവില്ലെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

എറണാകുളത്തെ ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ സ്ഥാപനങ്ങളിലെ ടാങ്കര്‍ ലോറികളുടെ അനിശ്ചിതകാല സമരം അവസാനിപ്പിക്കാന്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് ചര്‍ച്ച വിളിച്ചത്. രാവിലെ 9 മണിക്കാണ് യോഗം ചേര്‍ന്നത്. എണ്ണ കമ്പനികളുടെ പ്രതിനിധികളും ലോറി ഉടമകളും ചര്‍ച്ചയില്‍ പങ്കെടുത്തു.

സര്‍വീസ് ടാക്‌സ് 13 ശതമാനം അടക്കാന്‍ കഴിയില്ലെന്നും കരാര്‍ പ്രകാരം എണ്ണ കമ്പനികളാണ് ടാക്‌സ് നല്‍കേണ്ടതെന്നും യോഗത്തില്‍ ലോറി ഉടമകള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സമരം തുടങ്ങിയത്. 600 ഓളം ലോറികള്‍ ആണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇന്ധന വിതരണം നടത്തുന്നതിനാല്‍ സമരം പൊതുജനത്തെ സാരമായി ബാധിച്ചിരുന്നില്ല.

Related posts

ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു

Aswathi Kottiyoor

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും………..

കുത്തിവെപ്പുകേന്ദ്രങ്ങൾ: രാത്രി 10 വരെ പ്രവർത്തിക്കാം – കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox