27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 20 ലക്ഷം ഡിജിറ്റൽ തൊഴിൽ ; പരിശീലനത്തിന്‌ സ്‌കിൽ ലോൺ
Kerala

20 ലക്ഷം ഡിജിറ്റൽ തൊഴിൽ ; പരിശീലനത്തിന്‌ സ്‌കിൽ ലോൺ

സംസ്ഥാന സർക്കാരിന്റെ 20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകുന്ന പദ്ധതിയുടെ ഭാഗമായി യുവതീയുവാക്കൾക്ക്‌ പരിശീലനം നൽകാൻ ‘സ്‌കിൽ ലോൺ’ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ വായ്‌പക്ക്‌ സമാനമായ പലിശരഹിത വായ്‌പയാണിത്‌. തൊഴിൽ കിട്ടിയശേഷം തിരിച്ചടിച്ചാൽ മതി. പലിശ സർക്കാർ നൽകും. ഗ്യാരണ്ടിയും സർക്കാരാണ്‌. സബ്‌സിഡി, സ്‌കോളർഷിപ്പ്‌ പദ്ധതിയും നടപ്പാക്കും. കെ ഡിസ്‌കിന്റെ നേതൃത്വത്തിൽ കേരള ബാങ്ക്‌, കെഎഫ്‌സി, കെഎസ്‌എഫ്‌ഇ എന്നിവ വഴിയാണ്‌ പദ്ധതി നടപ്പാക്കുക. കേന്ദ്ര സ്‌കിൽ ഡെവലപ്‌മെന്റ്‌ പദ്ധതികളുടെ സഹായം ലഭിക്കാൻ സ്‌റ്റേറ്റ്‌ ലെവൽ ബാങ്കേഴ്‌സ്‌ സമിതിയെയും (എസ്‌എൽബിസി) സമീപിക്കും.

എസ്‌സി, എസ്‌ടി, മത്സ്യതൊഴിലാളി, ട്രാൻസ്‌ജെൻഡർ, വികലാംഗർ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്ക്‌ കോഴ്‌സ്‌ ഫീസിന്‌ പ്രത്യേക സബ്‌സിഡി നൽകും. ഇതോടെ കോഴ്‌സ്‌ ഫീസ്‌ സൗജന്യമാകും. ബിപിഎൽ വിഭാഗത്തിലുള്ളവർക്കാണ്‌ സ്‌കോളർഷിപ്പ്‌. ഇതിനായി മെറിറ്റ്‌ അടിസ്ഥാനത്തിൽ 30 ശതമാനംപേരെ കണ്ടെത്തും. നോളജ്‌ മിഷൻ ഫണ്ടിൽനിന്നാകും തുക നൽകുക. കുറഞ്ഞ കാലത്തേക്ക്‌ ജോലി ലഭിക്കുന്നവർക്ക്‌ മറ്റൊരു ജോലി ലഭിക്കുംവരെ സഹായം നൽകാൻ സോഷ്യൽ സെക്യൂരിറ്റി സ്‌കീമും പരിഗണിക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയാണിത്‌. ഇതിനുള്ള പ്രാഥമിക ചർച്ചയും കെ ഡിസ്‌ക്‌ ആരംഭിച്ചു. കെ ഡിസ്‌കിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ്‌ 20 ലക്ഷം പേർക്ക്‌ വിജ്ഞാന തൊഴിൽ നൽകുന്നത്‌. പദ്ധതിയിൽ രജിസ്‌റ്റർചെയ്യുന്നവർക്ക്‌ ആഗ്രഹിച്ച ജോലി കിട്ടാൻ ചിലപ്പോൾ കൂടുതൽ തൊഴിൽ നിപുണത ആർജിക്കണം. എന്നാൽ മിക്ക പരിശീലനങ്ങൾക്കും വലിയ ഫീസ്‌ ആവശ്യമാണ്‌. ഇതോടെയാണ്‌ കെ ഡിസ്‌ക്‌ സ്‌കിൽ ലോൺ, സബ്‌സിഡി, സ്‌കോളർഷിപ്പ്‌ എന്നിവ നടപ്പാക്കുന്നത്‌.

Related posts

വിവാഹ ആലോചനയിൽ സ്‌ത്രീധനം ചര്‍ച്ച ചെയ്യുന്നുണ്ടെങ്കില്‍ അപ്പോള്‍ തന്നെ ഇടപെടണം; സര്‍ക്കാര്‍ ഒപ്പമുണ്ടാകും: മുഖ്യമന്ത്രി

Aswathi Kottiyoor

സി എസ് സുജാത മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി

Aswathi Kottiyoor

കാ​ട്ടാ​ന​യെ പ്ര​തി​രോ​ധി​ക്കാ​ൻ മാ​ട്ട​റ​യി​ൽ ഹ​ണി ഫെ​ൻ​സിം​ഗ്

Aswathi Kottiyoor
WordPress Image Lightbox