24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഉല്‍പാദന മേഖലക്ക് ഊന്നല്‍ നല്‍കി തില്ലങ്കേരി പഞ്ചായത്ത് ബജറ്റ്
Kerala

ഉല്‍പാദന മേഖലക്ക് ഊന്നല്‍ നല്‍കി തില്ലങ്കേരി പഞ്ചായത്ത് ബജറ്റ്

ഇരിട്ടി: കശുമാവ് വ്യാപനത്തിനും നെല്‍കൃഷിക്കും മൃഗസംരക്ഷണത്തിനും ഊന്നല്‍ നല്‍കി ഉല്‍പാദന മേഖലയുടെ വികസനത്തിന് പ്രാമുഖ്യം നല്‍കിയുള്ള 2022-2023 വര്‍ഷത്തെ ബജറ്റ് ഭരണ സമിതി അംഗീകരിച്ചു. 18,53,84627 രൂപ വരവും 18,44,57000 രൂപ ചെലവും 9,27,627 രൂപ മിച്ചവും പ്രതിക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രനാണ് അവതരിപ്പിച്ചത്. മണ്ണ് ജലസംരക്ഷണം,വെള്ളപൊക്കനിവാരണം എന്നിവക്ക് 28 ലക്ഷവും ചെറുകിടവ്യവസായത്തിനും കൈതൊഴില്‍ പ്രോല്‍സാഹനത്തിനും11.50 ലക്ഷവും രൂപ നീക്കിവെച്ചു. പഞ്ചായത്ത് തരിശുരഹിതഗ്രാമം പദ്ധതി, ഗോശ്രി,ആടുഗ്രാമം പദ്ധതി, വിട്ടില്‍ ഒരു മുറം പച്ചക്കറി എന്നിവ കൂടുതല്‍ സമഗ്രമായി നടപ്പിലാക്കും. സേവന മേഖലയില്‍ കലാ-കായിക രംഗത്ത് പ്രോല്‍സാഹനംനല്‍കുന്നതിന് എല്ലാ വാര്‍ഡിലും കളിസ്ഥലവും ഗ്രാമമിണവായനശാലകളില്‍ ഓണ്‍ലൈന്‍ സേവനവും നടപ്പിലാക്കും. എല്ലാ വാര്‍ഡിലും വയോജന വിശ്രമ കേന്ദ്രം സ്ഥാപിക്കും. പൊതുശുചിത്വ- മാലിന്യ പരിപാലനത്തിനായി 22.50 ലക്ഷം രൂപ നീക്കിവെച്ചു.
പഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കും. ശാരിരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വിവിധ പദ്ധതികള്‍ക്കായി 9.50 ലക്ഷം രൂപയും ദാരിദ്ര്യലഘുകരണ പദ്ധതിക്ക് 6കോടി 90ലക്ഷം രൂപയും നീക്കിവെച്ചു. പഞ്ചായത്തിലെ റോഡുകള്‍ മുഴുവന്‍ ഗതാഗതയോഗ്യമാക്കാന്‍ ലക്ഷ്യമിട്ട് ബജറ്റില്‍ 1,22,60000 രൂപ നീക്കിവെച്ചിട്ടുണ്ട്. പുരളിമലയില്‍ സമഗ്രടൂറിസം പദ്ധതി നടപ്പിലാക്കും പ്രാരംഭമായി സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാജിദ സാദിഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സനീഷ്, പഞ്ചായത്ത് സെക്രട്ടറി അശോകന്‍ മലപ്പിലായി, ടി.കൃഷ്ണന്‍, ടി.എം. രമേശന്‍, കെ.എ. ഷാജി, പി.പി. സുഭാക്ഷ്, എന്‍. മനോജ്, യൂ.സി. നാരായണന്‍, കെ.വി. അലി എന്നിവര്‍ പ്രസംഗിച്ചു.

Related posts

ആ​ഴ്ച​ക​ൾ​ക്കു ശേ​ഷം ഇ​ന്നു വീ​ണ്ടും ഓ​ണ്‍​ലൈ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം

Aswathi Kottiyoor

അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കാൻ ‘കരുതൽ കിറ്റ് ‘

Aswathi Kottiyoor

ദുരന്ത മേഖലകളിലേക്ക് സന്ദർശകർക്ക് കർശന വിലക്ക്; ക്വാറികളുടെ പ്രവർത്തനം ആഗസ്ത് 7 വരെ നിർത്തിവെക്കും

Aswathi Kottiyoor
WordPress Image Lightbox