24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നീർച്ചാലുകളുടേയും പുഴകളുടേയും വീണ്ടെടുപ്പിനായി ലോക ജലദിനത്തിൽ നാടൊരുമിക്കുന്നു
Kerala

നീർച്ചാലുകളുടേയും പുഴകളുടേയും വീണ്ടെടുപ്പിനായി ലോക ജലദിനത്തിൽ നാടൊരുമിക്കുന്നു

ലോക ജലദിനത്തിൽ സംസ്ഥാനമൊട്ടാക പുഴ ശുചീകരണത്തിനും നീർച്ചാൽ വീണ്ടെടുപ്പിനുമായി നാടൊരുമിക്കുന്നു. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ കാമ്പയിന്റെ മൂന്നാം ഘട്ടത്തോടനുബന്ധിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(22 മാർച്ച്) വൈകിട്ട് അഞ്ചിനു തിരുവനന്തപുരം മാണിക്കൽ പഞ്ചായത്തിലെ വെമ്പായം കൈരളി ഓഡിറ്റോറിയത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ഭക്ഷ്യ-പൊതു വിതരണ മന്ത്രി ജി.ആർ. അനിലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ഡോ.ടി.എൻ.സീമ കാമ്പയിൻ വിശദീകരണം നടത്തും.
പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ ചല്ലിപ്പറമ്പ് തുപ്പം കുഴിത്തോട്, ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയിലുൾപ്പെടുത്തി കണ്ണാടിപ്പുഴ, തിരുവനന്തപുരത്ത് ശ്രീകാര്യം വാർഡിൽ തലവരമ്പ് തോട്, വർക്കല കാക്കോട് തോട്, കഠിനംകുളം പഞ്ചാത്തിലെ കാവോട്ട്മുക്ക് തെക്കതിൽ വയലിക്കട തോട്, ഇടുക്കിയിലെ മൂന്നാറിൽ നല്ലതണ്ണി തോട്, കണ്ണൂർ ജില്ലയിലെ എരമം കുറ്റൂർ പഞ്ചായത്തിലെ ചട്ടിയോൾ തോട്, കോഴിക്കോട് പടന്ന വളപ്പ് തോട്, ചങ്ങാരത്ത് പഞ്ചായത്തിലെ ചെറുപുഴ, തൃശൂർ ജില്ലയിലെ എടത്തിരുത്തി തോട്, എറണാകുളത്തെ നായരമ്പലം തുടങ്ങിയ ഇടങ്ങളിലാണ് ഇനി ഞാനൊഴുകട്ടെ കാമ്പയിന്റ ഭാഗമായി ഇന്ന്(22 മാർച്ച്) പ്രധാനമായും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനൊപ്പം സംസ്ഥാനമൊട്ടാകെ വ്യത്യസ്തങ്ങളായ നൂറിലധികം കേന്ദ്രങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പതിനായിരത്തോളം പേർ പങ്കെടുക്കും.
ഇന്നു(22 മാർച്ച്) മുതൽ പരിസ്ഥിതി ദിനമായ ജൂൺ 5 വരെയാണു സ്ഥലങ്ങളിലെ പുഴകളുടേയും നീർച്ചാലുകളുടേയും പുനരുജ്ജീവന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.ടി.എൻ.സീമ അറിയിച്ചു. പശ്ചിമ ഘട്ട പ്രദേശങ്ങളിലെ നീർച്ചാൽ ശുചീകരണവും മൂന്നാം ഘട്ടത്തിൽ നടക്കും.

Related posts

രണ്ടുവർഷത്തിനിടെ ലോകത്ത്‌ ഒന്നരക്കോടിപ്പേർ കോവിഡിനിരയായതായി ലോകാരോഗ്യ സംഘടന

ത​മി​ഴ്‌​നാ​ട്ടി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ നി​രോ​ധി​ച്ചു

Aswathi Kottiyoor

ജല മെട്രോയുടെ ആദ്യബോട്ട്‌ കെഎംആര്‍എല്ലിന്‌ കൈമാറി

Aswathi Kottiyoor
WordPress Image Lightbox