24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാ​രു​ണ്യ ഫാ​ര്‍​മ​സി​ക​ളി​ല്‍ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Kerala

കാ​രു​ണ്യ ഫാ​ര്‍​മ​സി​ക​ളി​ല്‍ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ കാ​​​രു​​​ണ്യ ഫാ​​​ര്‍​മ​​​സി​​​ക​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി 10 ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​വ​​​ശ്യ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് കെ​​​എം​​​എ​​​സ്‌​​​സി​​​എ​​​ല്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. കാ​​​രു​​​ണ്യ ഫാ​​​ര്‍​മ​​​സി​​​ക​​​ളി​​​ല്‍ അ​​​വ​​​ശ്യ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ പ്ര​​​ത്യേ​​​ക സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്തും. ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്ക് കീ​​​ഴി​​​ലു​​​ള്ള ഫാ​​​ര്‍​മ​​​സി​​​ക​​​ളി​​​ലും കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ല്‍ പ​​​ര്‍​ച്ചേ​​​സ് ക​​​മ്മി​​​റ്റി​​​ക​​​ള്‍ കൂ​​​ടി സൂ​​​പ്ര​​​ണ്ടു​​​മാ​​​ര്‍ അ​​​വ​​​ശ്യ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ കാ​​​രു​​​ണ്യ ഫാ​​​ര്‍​മ​​​സി​​​യി​​​ല്‍ മ​​​ന്ത്രി നേ​​​രി​​​ട്ട് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ മ​​​രു​​​ന്നു​​​ക​​​ള്‍ ല​​​ഭ്യ​​​മ​​​ല്ലെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഫാ​​​ര്‍​മ​​​സി​​​യി​​​ല്‍ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ കെ​​​എം​​​എ​​​സ്‌​​​സി​​​എ​​​ലി​​​ന് ന​​​ല്‍​കി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും ക​​​ണ്ടെ​​​ത്തി. ഇ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ഡി​​​പ്പോ മാ​​​നേ​​​ജ​​​രെ സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തു. തു​​​ട​​​ര്‍​ന്നാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ കാ​​​രു​​​ണ്യ ഫാ​​​ര്‍​മ​​​സി​​​ക​​​ളി​​​ലും മ​​​രു​​​ന്ന് ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ മ​​​ന്ത്രി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ കാ​​​രു​​​ണ്യ ഫാ​​​ര്‍​മ​​​സി​​​യി​​​ല്‍ മ​​​രു​​​ന്നു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

Related posts

സ്‌റ്റുഡൻറ്‌ പൊലീസ്‌ യൂണിഫോമിൽ തട്ടത്തിന്‌ അനുമതിതേടി വിദ്യാർഥിനി; ഇടപെടാൻ ആകില്ലെന്ന്‌ ഹൈക്കോടതി.

Aswathi Kottiyoor

ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി

Aswathi Kottiyoor

സംസ്ഥാനത്ത് തൊഴിലില്ലായ്മ ഇല്ലാതാക്കും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox