ഷാർജ-കോഴിക്കോട് എയർ ഇന്ത്യ സർവീസ് മാർച്ച് 28 മുതൽ പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ വന്നതോടെ ഈ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര വിമാന വിലക്ക് മാറിയതോടെയാണ് എയർ ഇന്ത്യ വീണ്ടും എത്തുന്നത്.
എല്ലാദിവസവും രാത്രി ഒന്നിന് ഷാർജയിൽ നിന്നും പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 6:35നാണ് ഈ വിമാനം കോഴിക്കോട് എത്തിച്ചേരുക. കോഴിക്കോടു നിന്നും രാത്രി 10ന് പുറപ്പെട്ട് രാത്രി 12:05ന് ഷാർജയിൽ എത്തും. ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് 430 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്.
എക്കണോമി ക്ലാസിൽ 40 കിലോ ബാഗേജും ബിസിനസ് ക്ലാസിൽ 45 കിലോ ബാഗേജും കൊണ്ടുപോകാം.