24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രാജ്യസഭാ തെരഞ്ഞെടുപ്പ്‌; എ എ റഹിമും പി സന്തോഷ്‌ കുമാറും പത്രിക നൽകി .
Kerala

രാജ്യസഭാ തെരഞ്ഞെടുപ്പ്‌; എ എ റഹിമും പി സന്തോഷ്‌ കുമാറും പത്രിക നൽകി .

രാജ്യസഭാ സീറ്റിലേക്കുള്ള എൽഡിഎഫ്‌ സ്ഥാനാർഥികളായ എ എ റഹിമും പി സന്തോഷ്‌ കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭാ സെക്രട്ടറിയുടെ ചേംബറിലെത്തിയാണ്‌ ഇരുവരും നാമനിർദേശപത്രിക സമർപ്പിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ മറ്റ്‌ കക്ഷി നേതാക്കളും മന്ത്രിമാരും ഒപ്പമെത്തിയിരുന്നു. 2.30നാണ് ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചത്. 3 രാജ്യസഭാ സീറ്റുകളില്‍ എൽഡിഎഫിനു വിജയസാധ്യതയുള്ള 2 സീറ്റുകളിൽ സിപിഐ എമ്മും സിപിഐയുമാണ്‌ മത്സരിക്കുന്നത്‌.

ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറിയായ എ എ റഹീം സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി സന്തോഷ്‌കുമാര്‍ എഐവൈഎഫിന്റെ മുന്‍ ദേശീയ സെക്രട്ടറിയായിരുന്നു.

Related posts

കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലര്‍മാരുടെ ഓണറേറിയം 3000 രൂപ കൂട്ടി

Aswathi Kottiyoor

നടന്‍ ലാലു അലക്സിന്‍റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു

Aswathi Kottiyoor

ഇവിടെ പ്രോഗ്രാമിങ്‌ സിമ്പിളാണ്‌, പവർഫുള്ളും

Aswathi Kottiyoor
WordPress Image Lightbox