23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • ആലപ്പുഴയിലും കൊല്ലത്തും വാഹനാപകടം; നാലുപേർ മരിച്ചു.
Kerala

ആലപ്പുഴയിലും കൊല്ലത്തും വാഹനാപകടം; നാലുപേർ മരിച്ചു.


കൊല്ലം
ആലപ്പുഴ നൂറനാട് പണയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ടിപ്പർ ലോറിയിടിച്ച് മൂന്നുപേർ മരിച്ചു. രാജു മാത്യു (66), വിക്രമൻ നായർ (65), രാമചന്ദ്രൻ നായർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടോറസ് ലോറിയാണ് ഇവരെ ഇടിച്ചത്.

കൊല്ലം ബൈപ്പാസിൽ കല്ലുംതാഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്. 46 വയസ്സായിരുന്നു. സുനിലിന്‍റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്‍റെ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.

Related posts

മേയറുടെ രാജിക്കായി മുറവിളി; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ കല്ലേറ്, ജലപീരങ്കി

Aswathi Kottiyoor

കുടിശിക കിട്ടാതെ മരിച്ചത് 77,000 പെ‍ൻഷൻകാർ

Aswathi Kottiyoor

മണിപ്പൂരിൽ മരണസംഖ്യ ഉയരുന്നു; ഔദ്യോഗിക കണക്കുകളിൽ 54- കടുത്ത നിയ​ന്ത്രണവുമായി സൈന്യം

WordPress Image Lightbox