24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്ക് രണ്ടുകോടി സഹായം ; ഏപ്രില്‍ 30 വരെ അപേക്ഷിക്കാം
Kerala

പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്ക് രണ്ടുകോടി സഹായം ; ഏപ്രില്‍ 30 വരെ അപേക്ഷിക്കാം

പ്രൊഫഷണൽ നാടകസംഘങ്ങൾക്ക്‌ രണ്ടുകോടി രൂപയുടെ നൂതന പദ്ധതിയുമായി കേരള സംഗീത നാടക അക്കാദമി ഒരുങ്ങി. പദ്ധതിയുടെ ഭാഗമായി 50 പ്രൊഫഷണൽ നാടകസംഘങ്ങൾക്ക് നാലുലക്ഷം രൂപവീതം നൽകും. അപേക്ഷിക്കുന്ന നാടക സംഘങ്ങൾ ഏപ്രിൽ 30നകം വിവരം നൽകണം.

അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന നാടകത്തിന്റെ അഞ്ചുകോപ്പിയും അനുബന്ധരേഖകളും സഹിതം നിശ്ചിത ഫോറത്തിൽ സംഘം സെക്രട്ടറിയുടെ/മറ്റു ഉത്തരവാദപ്പെട്ട അധികാരികളുടെ ഒപ്പോടുകൂടി അക്കാദമിയിൽ നൽകണം. ഏപ്രിൽ 30നുമുമ്പ്‌ അവതരിപ്പിച്ച നാടകങ്ങൾ പരിഗണിക്കില്ല. അവതരണ ദൈർഘ്യം ഒന്നരമണിക്കൂറിനും രണ്ടരമണിക്കൂറിനും ഇടയിലാകണം.
ധനസഹായത്തിന്‌ അർഹരാകുന്നവർ തെരഞ്ഞെടുത്ത നാടകം അക്കാദമി നിർദേശിക്കുന്ന രണ്ട് വേദികളിൽ അവതരിപ്പിക്കണം.
ധനസഹായത്തിന്‌ അപേക്ഷിക്കുന്നവർ അക്കാദമിയിൽ രജിസ്റ്റർ ചെയ്ത പ്രൊഫഷണൽ നാടക സമിതികളായിരിക്കണമെന്ന് നിർബന്ധമില്ല. അപേക്ഷയോടൊപ്പം നാടകകൃത്ത്, സംവിധായകൻ എന്നിവരുടെ ബയോഡാറ്റയും നാടകകൃത്തിന്റെ/അവകാശിയുടെ സമ്മതപത്രവും സംവിധായകക്കുറിപ്പും വേണം. തെരഞ്ഞെടുക്കപ്പെടുന്ന നാടകസംഘങ്ങൾ കലാസമിതിയുടെയും അഭിനേതാക്കളുടെയും സാങ്കേതികപ്രവർത്തകരുടെയും പിന്നണി പ്രവർത്തകരുടെയും വിശദാംശങ്ങളും നൽകണം.

സ്‌ക്രിപ്റ്റ് അവതരണത്തിനായി തെരഞ്ഞെടുക്കുകയാണെങ്കിൽ നാടകം നിർമിക്കുന്നതിനുള്ള ചെലവുകൾക്ക് ഒരുലക്ഷം രൂപ മുൻകൂർ അനുവദിക്കും. ശേഷിക്കുന്ന തുക പലഘട്ടമായി നൽകും. അപേക്ഷാ ഫോറത്തിനും വിവരങ്ങൾക്കും അക്കാദമി വെബ്‌സൈറ്റ്‌ http://www.keralasangeethanatakaakademi.in സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കണ്ട വിലാസം: -സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശൂർ -20. ഫോൺ-: 0487 2332134, 2332548.

Related posts

ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്ക് ജി​ല്ലാ​ത​ല​ത്തി​ൽ റേ​റ്റിം​ഗ് ന​ട​ത്തി വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും

Aswathi Kottiyoor

സാമ്പത്തിക സെന്‍സസ് : ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്നു

Aswathi Kottiyoor

ട്രെയിനുകളിൽ സിസിടിവി സ്ഥാപിക്കണം

Aswathi Kottiyoor
WordPress Image Lightbox