27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശബരിമല പള്ളിവേട്ട ഇന്ന് ; ആറാട്ട് നാളെ
Kerala

ശബരിമല പള്ളിവേട്ട ഇന്ന് ; ആറാട്ട് നാളെ

ശബരിമല പൈങ്കുനി ഉത്രം മഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച പള്ളിവേട്ട നടക്കും. ദീപാരാധനയ്‌ക്കും അത്താഴപൂജയ്ക്കും ശേഷമാണ് ചടങ്ങ്. പതിനെട്ടിനാണ് ആറാട്ട്. വെള്ളി രാവിലെ ഒമ്പതിന് പമ്പയിലേക്ക് സന്നിധാനത്തുനിന്ന് ആറാട്ട്‌ എഴുന്നള്ളത്ത് ആരംഭിക്കും. പമ്പയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്ത​ഗോപന്റെ നേതൃത്വത്തില്‍ എഴുന്നള്ളത്തിനെ വരവേല്‍ക്കും. തന്ത്രിയുടെയും മേല്‍ശാന്തിയുടെയും മുഖ്യകാര്‍മികത്വത്തില്‍ പമ്പയിലെ ആറാട്ടുകടവില്‍ ചടങ്ങുകള്‍ നടക്കും.

പമ്പ ​ഗണപതി കോവിലില്‍നിന്ന് പകല്‍ 3.30ന് സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത് പുറപ്പെടും. വൈകിട്ട് 6.30ന് വലിയ കാണിക്കയ്‌ക്ക്‌ ശേഷം പൂജകള്‍ നടക്കും. മാസപൂജയ്ക്ക് ശേഷം 19ന് നട അടയ്ക്കും.

Related posts

തെലങ്കാന ‘ബ്ലാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു………..

Aswathi Kottiyoor

കുട്ടികളുടെ ദുരുപയോഗം: ഡിജിറ്റൽ ഉപകരണങ്ങളിൽ നിയന്ത്രണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor

വില നിയന്ത്രണം, നെല്ലു സംഭരണം: സപ്ലൈകോയ്ക്ക്‌ നൽകിയത്‌ 7743 കോടി

Aswathi Kottiyoor
WordPress Image Lightbox