30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഫോണിലെ തെളിവുകൾ നശിപ്പിച്ചില്ല ; നീക്കിയത് സ്വകാര്യ സംഭാഷണം: ദീലിപ്.
Kerala

ഫോണിലെ തെളിവുകൾ നശിപ്പിച്ചില്ല ; നീക്കിയത് സ്വകാര്യ സംഭാഷണം: ദീലിപ്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകൾ ഫോണിൽ നിന്നു നീക്കിയെന്ന ആരോപണം നിഷേധിച്ച് നടൻ ദീലിപ്. കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണു ഫോണില്‍നിന്നു കളഞ്ഞതെന്നു ദിലീപ് കോടതിയെ അറിയിച്ചു. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് വിശദീകരണം. ഫൊറൻസിക് റിപ്പോര്‍ട്ടില്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും ഫൊറൻസിക് റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.

വധ ഗൂഢാലോചനക്കേസിലെ പ്രതികൾക്കെതിരെ നടൻ ദിലീപിന്റെ മുൻ ജീവനക്കാരൻ ദാസൻ എന്നയാൾ നൽകിയ മൊഴിയും ദീലിപ് കോടതിയിൽ ചോദ്യം ചെയ്തു. തന്റെ മുൻസഹായി ദാസന്റെ മൊഴി പൊലീസ് പഠിപ്പിച്ചതാണെന്നും. ദാസൻ ഓഫിസിലെത്തിയെന്നു പറയുന്ന ദിവസം തന്റെ അഭിഭാഷകനു കോവിഡായിരുന്നുവെന്നും ദിലീപ് പറഞ്ഞു. കോവിഡ് സർട്ടിഫിക്കറ്റും കോടതിയിൽ ഹാജരാക്കി. ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയാണ് മൊഴി പറയിപ്പിച്ചതെന്നാണ് ദിലീപിന്റെ ആരോപണം. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി പുറത്തിറങ്ങിയാൽ കാണിച്ചു കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരൻ അനൂപ് ഫോണിൽ പറയുന്നതു കേട്ടു എന്നാണ് മൊഴി. ഇക്കാര്യം സംവിധായകൻ ബാലചന്ദ്രകുമാർ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്. ബാലചന്ദ്രകുമാർ ദിലീപിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയതിനു പിന്നാലെ അനൂപും സുരാജും തന്നെ ബന്ധപ്പെട്ടിരുന്നു. ബാലചന്ദ്രകുമാറിനോട് ഒന്നും പറഞ്ഞിട്ടില്ല എന്നു മൊഴി നൽകണമെന്നു ദിലീപിന്റെ അഭിഭാഷകർ തന്നോട് ആവശ്യപ്പെട്ടു എന്നും ദാസൻ ക്രൈംബ്രാ‍ഞ്ചിനോടു വെളിപ്പെടുത്തിയിരുന്നു.

2007 മുതൽ 2020 വരെ നടൻ ദിലീപിന്റെ വീട്ടിൽ വാച്ച്മാനായി ജോലി ചെയ്തിരുന്ന ആളാണ് ദാസൻ. ഇപ്പോൾ ചേർത്തല പട്ടണക്കാടാണ് താമസം. ആരോഗ്യ പ്രശ്നങ്ങൾ കാരണം താൻ ദിലീപിന്റെ വീട്ടിലെ ജോലി ഉപേക്ഷിക്കുകയായിരുന്നെന്നും ഇയാൾ മൊഴിയിൽ പറയുന്നു.

Related posts

രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്‍ടാഗ് നിര്‍ബന്ധമാക്കി………………

Aswathi Kottiyoor

ബം​ഗ​ളൂ​രു​വി​ല്‍ നി​രോ​ധ​നാ​ജ്ഞ; ജിം​നേ​ഷ്യ​വും നീ​ന്ത​ല്‍​ക്കു​ള​വും അ​ട​ച്ചി​ടാ​ന്‍ നിർദേശം…………

Aswathi Kottiyoor

ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox