24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് 9 ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് 9 ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം നിലനില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ മധ്യ തെക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

സംസ്ഥാനത്ത് 9 ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐഎംഡി-ജിഎഫ്എസ് മോഡല്‍ പ്രകാരം ഇന്ന് മധ്യ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്ന് പ്രവചിച്ചു. ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യതയെന്ന് ഐഎംഡി-ജിഎഫ്എസ് മോഡല്‍ പ്രവചിക്കുന്നു.

Related posts

ഹ​ജ് ന​ട​പ​ടി​ക​ള്‍ ന​വം​ബ​റി​ൽ ആ​രം​ഭി​ക്കും

Aswathi Kottiyoor

ആദായനികുതി പോർട്ടൽ തകരാർ പരിഹരിച്ചെന്ന് കേന്ദ്രം: റിട്ടേൺ തിയതി ഡിസം 31ലേക്ക് നീട്ടി.

Aswathi Kottiyoor

പുതുവർഷം: വിറ്റത്‌ 107.14 കോടിയുടെ മദ്യം

Aswathi Kottiyoor
WordPress Image Lightbox