23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എൽ.ഐ.സിയുടെ സ്വകാര്യവൽക്കരണത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം; നിയമസഭ പ്രമേയം പാസാക്കി
Kerala

എൽ.ഐ.സിയുടെ സ്വകാര്യവൽക്കരണത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം; നിയമസഭ പ്രമേയം പാസാക്കി

എൽ.ഐ.സിയുടെ സ്വകാര്യവൽക്കരണത്തിനെതി​രെ പ്രമേയം പാസാക്കി കേരള നിയമസഭ. എൽ.ഐ.സിയുടെ ഓഹരി വിൽപനയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും സ്ഥാപനം പൊതുമേഖലയിൽ നിലനിർത്തണമെന്നും കേന്ദ്രസർക്കാറിനോട് സംസ്ഥാന നിയമസഭ ആവശ്യപ്പെട്ടു.

പോളിസികളുടെ എണ്ണത്തിലും ക്ലെയിം തീർപ്പാക്കുന്നതിലെ ​മികവിലും ലോകത്തിലെ ത​ന്നെ മുൻനിര സ്ഥാപനമാണ് എൽ.ഐ.സി. പൊതുമേഖല സ്ഥാപനം എന്നനിലയിൽ പോളിസി ഉടമകളുടെ താൽപര്യം സംരക്ഷിക്കുന്നതിലാണ് എപ്പോ​ഴും എൽ.ഐ.സി ഊന്നൽ നൽകുന്നത്. സ്വകാര്യ കമ്പനികളേക്കാളും ഉയർന്ന നിരക്കിലാണ് പോളിസി ഉടമകൾക്ക് എൽ.ഐ.സി ബോണസ് നൽകുന്നത്.

എൽ.ഐ.സിയുടെ അഞ്ച് ശതമാനം ഓഹരി വിൽക്കാനുള്ള തീരുമാനമാണ് കേന്ദ്രസർക്കാർ എടുത്തത്. ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. വൈകാതെ ഓഹരി വിൽപനക്കുള്ള തീയതി കേന്ദ്രസർക്കാർ അറിയിക്കുമെന്നാണ് സൂചന.

Related posts

ഒ​മി​ക്രോ​ണ്‍: വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് പ​രി​ശോ​ധ​ന; കൃ​ത്രി​മം കാ​ണി​ച്ചാ​ല്‍ ന​ട​പ​ടി

Aswathi Kottiyoor

157 തസ്‌തിക; 60 ലക്ഷം അപേക്ഷകർ ; പത്താംതലം പ്രാഥമിക പരീക്ഷ മേയിലും ജൂണിലും

Aswathi Kottiyoor

നിയമസഭാ സമ്മേളനം 23ന്‌ തുടങ്ങും ; നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാൻ ഉപസമിതി

Aswathi Kottiyoor
WordPress Image Lightbox