24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ‘കാതോര്‍ത്തി’ൽ കേട്ടത്‌ ഏറെയും വീടുകളിലെ പീഡനങ്ങൾ
Kerala

‘കാതോര്‍ത്തി’ൽ കേട്ടത്‌ ഏറെയും വീടുകളിലെ പീഡനങ്ങൾ

വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച ‘കാതോർത്ത്’ ഓൺലൈൻ കൺസൾട്ടേഷനിൽ ലഭിച്ച അപേക്ഷകളിലേറെയും ​ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടവ. 1336 അപേക്ഷകളാണ് ആകെ ലഭിച്ചത്. ഇതിൽ ഭൂരിഭാ​ഗവും ​​കൗൺസലിങ് സേവനം ആവശ്യപ്പെട്ടുള്ളവ. പൊലീസ്, നിയമ സഹായങ്ങൾ ആവശ്യപ്പെട്ടവയും നിരവധി. ചൂഷണത്തിന്‌ ഇരയാകുന്ന സ്ത്രീകൾക്ക് അതിവേ​ഗം നിയമപരിരക്ഷയും സംരക്ഷണവും ഉറപ്പാക്കാനാണ്‌ ഈ പദ്ധതി.

കൗൺസലിങ് സേവനം ആവശ്യപ്പെട്ട് 505ഉം പൊലീസ് സഹായത്തിന്‌ 204ഉം നിയമസഹായത്തിന്‌ 325ഉം അപേക്ഷകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽനിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകർ. 191 പേർ. ഏറ്റവും കുറവ് ലഭിച്ചത് ഇടുക്കിയിൽനിന്ന്‌; 48 അപേക്ഷകൾ. മറ്റുജില്ലകൾ: തിരുവനന്തപുരം (98), കൊല്ലം (188), പത്തനംതിട്ട (33), ആലപ്പുഴ (57), കോട്ടയം (136), എറണാകുളം (107), തൃശൂർ (94), പാലക്കാട് (59), കോഴിക്കോട് (116), മലപ്പുറം (63), വയനാട് (72), കാസർകോട്‌ (74).

www.kathorthu.wcd.kerala.gov.in എന്ന പോർട്ടലിലൂടെ അപേക്ഷ നൽകി 48 മണിക്കൂറിനുള്ളിൽ സ്ത്രീകൾക്ക് സൗകര്യപ്രദമായ സമയത്ത് ഓൺലൈനായി കൗൺസലിങ്, പൊലീസ്, നിയമസഹായങ്ങൾ ലഭ്യമാകും. യാത്രാക്ലേശവും സമയനഷ്ടവും ഇല്ലാതെ അതിവേ​ഗം സേവനം ലഭ്യമാകുന്നതിനാൽ ‘കാതോർത്ത്’ പദ്ധതിക്ക്‌ സ്ത്രീകൾക്കിടയിൽ വൻ സ്വീകാര്യതയുണ്ട്. സ്വകാര്യത ഉറപ്പാക്കുന്നതും പദ്ധതിയുടെ സ്വീകാര്യത കൂട്ടുന്നു.

കേരളത്തിൽ താമസിക്കുന്ന സ്ത്രീകൾക്ക് കാതോർത്തിന്റെ സേവനം സൗജന്യമാണ്. കൗൺസലർമാർ, അഭിഭാഷകർ, പൊലീസുകാർ എന്നിവരുടെ പാനൽ ഓരോ ജില്ലയിലും പദ്ധതിക്കായി പ്രവർത്തിക്കുന്നുണ്ട്

Related posts

കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം: സ്ഥലമുടമ തൂങ്ങി മരിച്ചത് ദിവസങ്ങൾക്കു മുൻപ്; അന്വേഷണം

Aswathi Kottiyoor

വിഴിഞ്ഞം തുരങ്കപാത : ഡിപിആർ അംഗീകരിച്ചു; ചെലവ്‌ ഇരട്ടിയായി

Aswathi Kottiyoor

വിസ്‍മയ കേസ്‍; ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ

Aswathi Kottiyoor
WordPress Image Lightbox