ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേസ് കുറഞ്ഞെങ്കിലും ശ്രദ്ധക്കുറവ് പാടില്ല. മാസ്ക് മാറ്റാറായിട്ടില്ല. കുറച്ച് നാള് കൂടി ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
2020 സെപ്റ്റംബർ മൂന്നിനാണ് സംസ്ഥാനത്ത് ആയിരത്തില്‍ താഴെ കേസുകള്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 962 പേര്‍ക്കാണ് കോവിഡ് പോ സിറ്റീവായത്. അതിന് ശേഷം രണ്ടാം തരംഗമുണ്ടായി.
രണ്ടാം തരംഗം താഴ്ന്നെങ്കിലും ആയിരത്തിന് താഴെ കേസുകളുടെ എണ്ണം താഴ്ന്നില്ല. പിന്നീട് മൂന്നാം തംരംഗത്തോടെ വീണ്ടും കേസ് ഉയര്‍ന്നു. എന്നാല്‍ സം സ്ഥാനം ആവിഷ്ക്കരിച്ച കോവിഡ് പ്രതിരോധ സ്ട്രാറ്റജി ഫലം കണ്ടു. വളരെ വേഗം കേസുകള്‍ കുറയുകയും ആയിരത്തില്‍ താഴെ എത്തുകയും ചെയ്തു- മന്ത്രി പറഞ്ഞു.