26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ജെൻഡർ ബജറ്റ്‌; ഉറപ്പാക്കും തുല്യത ; അടങ്കൽ തുക 4665.20 കോടി
Kerala

ജെൻഡർ ബജറ്റ്‌; ഉറപ്പാക്കും തുല്യത ; അടങ്കൽ തുക 4665.20 കോടി

സ്‌ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്‌ജെൻഡേഴ്‌സിന്റെയും തുല്യതയും സാമൂഹ്യ ഉന്നമനവും ലക്ഷ്യമിട്ട്‌ ജെൻഡർ ബജറ്റ്‌. ഇക്കുറി ജെൻഡർ ബജറ്റിനുള്ള അടങ്കൽ തുക 4665.20 കോടിയായി ഉയർത്തി. ഇത്‌ സംസ്ഥാനത്തിന്റെ ആകെ പദ്ധതിവിഹിതത്തിന്റെ 20.90 ശതമാനമാണ്‌. നിലവിലുള്ളവ തുടരുന്നതിനു പുറമെ സ്‌ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ പുതിയ 16 പദ്ധതി തുടങ്ങും.

വനിതാ ശാക്തീകരണത്തിന്‌ 14 കോടി

വനിതാ ശാക്തീകരണത്തിന്‌ 14 കോടി രൂപ വകയിരുത്തി. സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമം തടയാനുള്ള നിർഭയ പദ്ധതിക്ക്‌ ഒമ്പതു കോടിയും ജെൻഡർപാർക്ക്‌ പ്രവർത്തനങ്ങൾക്ക്‌ പത്തു കോടിയും ലിംഗാവബോധ പ്രവർത്തനങ്ങൾക്ക്‌ ഒരു കോടിയും അനുവദിച്ചു.

അവർ അനാഥരാകില്ല

കോവിഡ്‌മൂലം അച്ഛനമ്മമാർ നഷ്ടമായ കുട്ടികളെ സഹായിക്കാനുള്ള സമഗ്ര പുനരധിവാസ പാക്കേജിന്‌ രണ്ടു കോടിയും ഇടുക്കിയിൽ ചിൽഡ്രൻസ്‌ ഹോം ആരംഭിക്കാൻ 1.30 കോടിയും വകയിരുത്തി.

Related posts

രാ​ജ്യ​ത്ത് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ലും ഡെ​ല്‍​റ്റ വ​ക​ഭേ​ദം ബാ​ധി​ക്കാ​മെ​ന്ന് പ​ഠ​നം

Aswathi Kottiyoor

ലഹരിക്കെതിരെ സാമൂഹ്യ പ്രതിരോധപൊതുനിര സൃഷ്ടിക്കാൻ യുവതലമുറ പ്രയത്‌നിക്കണം: മന്ത്രി ഡോ.ആർ.ബിന്ദു

Aswathi Kottiyoor

സേവിങ്സ് നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ച നടപടിയിൽ മാറ്റം………….

Aswathi Kottiyoor
WordPress Image Lightbox