24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ജനകീയ വായനയ്ക്കായി പുസ്തകക്കൂട്
Iritty

ജനകീയ വായനയ്ക്കായി പുസ്തകക്കൂട്

ഇരിട്ടി: ജനകീയ വായനയ്ക്കായി പൊതുഇടങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യവു മായി സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച പദ്ധതിയാണ് പുസ്ത ക്കൂട്. പൊതുജനങ്ങൾ എത്തുന്ന കേന്ദ്രങ്ങളിൽ പുസ്തകക്കൂട് സ്ഥാപിച്ച് പുസ്ത ങ്ങളും മാസികകളും കൂടിൽ നിക്ഷേപിക്കുക. ആവശ്യക്കാർക്ക് സ്വയം പുസ്തകങ്ങൾ തെരഞ്ഞെടുക്കാം എന്നതാണ് പദ്ധതി. ഇതിനായി ഗ്രന്ഥശാലയിൽ അംഗ ങ്ങളാകേണ്ടതില്ല. ഗ്രന്ഥശാലകളുടെ ഉപകേന്ദ്രമായാണ് പുസ്തകക്കൂട് സ്ഥാപിത മാവുക.
ഇരിട്ടി താലൂക്കിൽ 8 കേന്ദ്രങ്ങളിലാണ് പുസ്തകക്കൂട് തയ്യാറാകുന്നത്. ഹോസ്പിറ്റലുകളിലെത്തി ദീർഘനേരം കാത്തിരിക്കേണ്ടി വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉപകാരപ്രദമാകും വിധം ഹോസ്പിറ്റലുകളിൽ പുസ്തകക്കുട് വയ്ക്കാനാണ് താലൂക്ക് കമ്മിറ്റി തീരുമാനിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ള 8 ആശുപത്രികളിൽ പുസ്തകക്കൂട് പ്രവർത്തിക്കും.
ജനകീയ വായനശാല & ഗ്രന്ഥാലയം കുയിലൂർ ഹോമിയോ ആശുപത്രിയിൽ സജ്ജീകരിച്ച പുസ്തക്കൂട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത് കമൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം കെ ശോഭന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം പി.പി രാഘവൻ മാസ്റ്റർ, ടി വി സജീ വൻ
ഗ്രന്ഥാലയം സെക്രട്ടറി തുളസി മാസ്റ്റർ, എം എസ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Related posts

ഓണ്‍ലൈന്‍ വ്യാപാര ശൃംഖല തട്ടിപ്പ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Aswathi Kottiyoor

ട്രെയിൻ തട്ടി ആറളം സ്വദേശി മരിച്ചു

Aswathi Kottiyoor

ചരമം – ജിമ്മി ജോസഫ്

Aswathi Kottiyoor
WordPress Image Lightbox