20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • റോഡിന് 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു
Kerala

റോഡിന് 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു

കോളയാട്, പള്ളിപ്പാലം, വായന്നൂർ, വേക്കളം റോഡിന് 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. കെ. ശൈലജ എം. എൽ. എ അറിയിച്ചു.
കോളയാട് നിന്ന് പേരാവൂരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാന്‍ കഴിയുന്നതും വായന്നൂര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദവുമായ റോഡ് ഗതാഗത യോഗ്യമല്ലാതായതിനെ തുടര്‍ന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും നടപടികള്‍ എം. എൽ. എയെ കണ്ട് നിവേദനം നൽകിയിരുന്നു.
റോഡ് മെക്കാഡം ചെയ്യുന്നതിനാവശ്യമായ വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കാൻ എം. എൽ. എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. റോഡ് പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചതോടെ ജനങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്.

Related posts

സപ്ലൈകോ ജീവനക്കാർക്ക് ഇടക്കാലാശ്വാസം

Aswathi Kottiyoor

സംസ്ഥാനത്ത് സ്വർണ വിലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 15.43 ശതമാനത്തിന്റെ വർധന.

Aswathi Kottiyoor

ബെവ്കോകളിൽ ഉദ്യോ​ഗസ്ഥരെ കുറയക്കണമെന്ന് സർക്കാർ;തിരുത്തണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണറുടെ കത്ത്

Aswathi Kottiyoor
WordPress Image Lightbox