24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ ഫോണ്‍ : കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെയും പരിഗണിക്കും: മുഖ്യമന്ത്രി
Kerala

കെ ഫോണ്‍ : കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെയും പരിഗണിക്കും: മുഖ്യമന്ത്രി

സൗജന്യ ഇന്റർനെറ്റ് നൽകുന്ന കെ–-ഫോൺ പദ്ധതിയിൽ കേബിൾ ടിവി ഓപ്പറേറ്റർമാരെക്കൂടി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സിഒഎ) സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരസാങ്കേതികവിദ്യ സാധാരണജനങ്ങളിലേക്ക്‌ എത്തിക്കുന്നതിൽ കേബിൾ ടിവി ഓപ്പറേറ്റർമാർ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് പ്രതിസന്ധിയിലായ വിദ്യാഭ്യാസമേഖലയിൽ ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാൻ കേബിൾ ടിവി ഓപ്പറേറ്റർമാർ മാതൃകാപരമായി പ്രവർത്തിച്ചു. വിവരവിനിമയരംഗത്തേക്ക് കൂടുതൽ വിദേശകുത്തകകൾ കടന്നുവരുന്ന സാഹചര്യത്തിൽ ജാഗ്രതയോടെ‌യുള്ള ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് അധ്യക്ഷനായി. വ്യവസായമന്ത്രി പി രാജീവ് മുഖ്യാതിഥിയായി. കൊച്ചി മേയർ എം അനിൽകുമാർ സംസാരിച്ചു. സി ആർ സുധീർ സ്വാ​ഗതവും ബിനു ശിവദാസ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ കെ വി രാജൻ പ്രവർത്തന റിപ്പോർട്ടും പി എസ് സിബി സാമ്പത്തിക റിപ്പോർട്ടും കെ വിജയകൃഷ്ണൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. 260 പ്രതിനിധികൾ പങ്കെടു‌ക്കുന്ന സമ്മേളനം വ്യാഴാഴ്ച സമാപിക്കും.

Related posts

രാ​ജ്യ​ത്ത് കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ്: ഒ​റ്റ​ദി​വ​സം 7,240 കോ​വി​ഡ്

Aswathi Kottiyoor

മരുന്ന്‌ വിലവർധന പ്രാബല്യത്തിൽ ; സ്‌റ്റെന്റിന്‌ 3750 രൂപയും ഡയാലിസിസ്‌ മരുന്നിന്‌ 4500 വരെയും കൂടും

Aswathi Kottiyoor

കേരള സർവകലാശാലാ സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയവരുടെ ഭാവി ഇന്നറിയാം, വിധി ഉച്ചയ്ക്ക്

Aswathi Kottiyoor
WordPress Image Lightbox