28.7 C
Iritty, IN
October 7, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ സമാധാന സന്ദേശ റാലി നടത്തി.*
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ സമാധാന സന്ദേശ റാലി നടത്തി.*

*കേളകം: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകത്ത് സമാധാനം പുലരണമെന്ന ആഹ്വാനവുമായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ സമാധാന സന്ദേശ റാലി നടത്തി. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട്, ഗൈഡ്, റെഡ്ക്രോസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമാധാന സന്ദേശ റാലി നടത്തിയത്. സ്കൂളിൽ നിന്ന് ആരംഭിച്ച റാലി പിടിഎ പ്രസിഡണ്ട് സന്തോഷ് സി സി ഫ്ലാഗ് ഓഫ് ചെയ്തു. കേളകം ബസ്റ്റാൻഡിൽ നല്‍കിയ സ്വീകരണയോഗം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകനും സാന്‍തോം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ രഞ്ജിത്ത് മാർക്കോസ് യുദ്ധ വിരുദ്ധ സമാധാന സന്ദേശം നൽകി. സ്കൂളിലെ വിവിധ സംഘടനകളിൽ അംഗങ്ങളായ ഇരുനൂറോളം കുട്ടികൾ റാലിയിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ എം വി മാത്യു, അധ്യാപകരായ ജോബി ഏലിയാസ്, ടൈറ്റസ് പി സി എന്നിവർ സംസാരിച്ചു. എസ് പി സി കമ്മ്യൂണിറ്റി പ്രോജക്ട് ഓഫീസർ അശ്വതി കെ ഗോപിനാഥ്, ഗൈഡ് ലീഡർ റീന ഇരുപ്പകാട്ട്, റെഡ്ക്രോസ് ലീഡർ സീന ഇ എസ്, സ്റ്റാഫ് സെക്രട്ടറി സോണി ഫ്രാൻസിസ്, എന്നിവർ സമാധാന സന്ദേശ റാലിക്ക് നേതൃത്വം നൽകി.*

Related posts

കൊ​ട്ടി​യൂ​ർ ബോ​യ്സ് ടൗ​ൺ ചു​രം പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര അ​തി ദു​ഷ്ക​രം ;ന​ന്നാ​ക്കാ​ൻ ഫ​ണ്ടി​ല്ല !

Aswathi Kottiyoor

‘ കേളകത്ത് ബൈക്ക് റാലി സംഘടിപ്പിച്ചു

Aswathi Kottiyoor

ഭൂ​നി​കു​തി വ​ർ​ധനയിൽ പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox