24.2 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • വനിതാദിനത്തില്‍ അധ്യാപികമാരെ ആദരിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ
Kelakam

വനിതാദിനത്തില്‍ അധ്യാപികമാരെ ആദരിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ


*കേളകം: ‘സുസ്ഥിരമായ നാളേക്കായി ലിംഗസമത്വം’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ഈ വർഷം മാർച്ച് എട്ടിന് ലോക വനിതാദിനം ആചരിക്കുന്നത്. ലോക വനിതാ ദിനത്തിൽ വനിതാ ജീവനക്കാരായ അധ്യാപകരെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആദരിച്ചു. കേളകം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി മൈഥിലി രമണൻ വനിതാദിനാചരണം ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡണ്ട് ബീന ഉണ്ണി അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ വനിതാ ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകി. ഹെഡ്മാസ്റ്റർ എം വി മാത്യു ആശംസകളർപ്പിച്ച് സംസാരിച്ചു. കുമാരി സാന്ദ്ര സണ്ണി ആശംസകള്‍ നേര്‍ന്നു. ലിയാ മരിയ, അഷ്മിത എന്നിവർ ഗാനങ്ങൾ ആലപിച്ചു. അധ്യാപികമാരായ സോണി ഫ്രാൻസിസ് സ്വാഗതവും ഷൈന എം ജി നന്ദിയും പറഞ്ഞു.*

Related posts

ലഹരി വിരുദ്ധ ദിനം . സ്കൂൾ ശുചീകരണം നടത്തി*

Aswathi Kottiyoor

അന്താരാഷ്ട്ര വനദിനം, വിപുലമായ പരിപാടികളുമായി കേളകം സെന്റ് തോമസ് സ്കൂൾ

Aswathi Kottiyoor

പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor
WordPress Image Lightbox