24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് 5 പുതിയ പദ്ധതി ; വനിതാദിനത്തിൽ തുടക്കം
Kerala

സംസ്ഥാനത്ത് 5 പുതിയ പദ്ധതി ; വനിതാദിനത്തിൽ തുടക്കം

അന്താരാഷ്‌ട്ര വനിതാദിനത്തിൽ സംസ്ഥാനത്ത്‌ അഞ്ച്‌ പുതിയ പദ്ധതി ഉദ്‌ഘാടനം ചെയ്യും. സ്ത്രീകളുടെ സുരക്ഷ, ഉന്നമനം, ആരോഗ്യം, പരാതികൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ പദ്ധതികൾ. വനിതാദിനാചരണം ചൊവ്വ വൈകിട്ട്‌ അഞ്ചിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

സ്ത്രീധന പരാതികൾക്കുള്ള പോർട്ടൽ
സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യാനും നടപടികൾ സ്വീകരിക്കാനും സജ്ജമാക്കിയ പോർട്ടൽ. വ്യക്തികൾക്കും പൊതുജനങ്ങൾക്കും സംഘടനകൾക്കും സ്ത്രീധനം വാങ്ങുന്നതോ നൽകുന്നതോ സംബന്ധിച്ച പരാതി നൽകാം.

വിവാഹപൂർവ കൗൺസലിങ്‌
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും അവകാശലംഘനങ്ങളും തടയാൻ ആരംഭിക്കുന്ന പദ്ധതിയാണിത്. വനിതാ ശിശു വികസന വകുപ്പിന്റെ പ്രാദേശിക ഘടകങ്ങൾ വഴിയും പ്രാദേശിക സ്ഥാപനങ്ങളുടെ സഹകരണത്തോടെയുമാണ് പദ്ധതി.
അങ്കണപ്പൂമഴ പാഠപുസ്തകം
കുട്ടികൾക്ക്‌ ലിംഗസമത്വത്തിന്റെ പ്രാധാന്യവും അവബോധവും നൽകുന്നതിനുള്ളതാണ് അങ്കണപ്പൂമഴ പുസ്തകം.അങ്കണവാടികളിൽ ഉപയോഗിച്ചു വരുന്ന പഠനസാമഗ്രികൾ ജെൻഡർ ഓഡിറ്റിന് വിധേയമാക്കി പരിഷ്‌കരിച്ചതാണ് പുസ്തകം.

പെൺട്രിക കൂട്ട
അട്ടപ്പാടിയിലെ ആദിവാസി ജനങ്ങളുടെ പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യനിലവാരം ഉയർത്തുന്നതിനുമുള്ള പദ്ധതി. അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പെൺട്രിക കൂട്ട ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. ആരോ​ഗ്യത്തെ ബാധിക്കുന്ന അനാചാരങ്ങൾ, ജീവിതശൈലി, ശീലങ്ങൾ എന്നിവക്കെതിരായ പ്രവർത്തനങ്ങളും നടത്തും.

ധീര പദ്ധതി
പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുക, മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ധീര പദ്ധതി. നിർഭയ സെൽ മുഖാന്തരം 10 മുതൽ 15 വയസ്സുവരെയുള്ള പെൺകുട്ടികളെ ആയോധനകലകൾ അഭ്യസിപ്പിക്കും. ആദ്യഘട്ടം ഏപ്രിൽമുതൽ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന്‌ തദ്ദേശ സ്ഥാപനം വഴിയായിരിക്കും നടപ്പാക്കുക.

Related posts

കർഷകർക്കെതിരായ അക്രമം; മോദി വാ തുറക്കണമെന്ന് യെച്ചൂരി .

Aswathi Kottiyoor

മദ്യം വീട്ടിലെത്തിക്കൽ; 10 ദിവസത്തിനുള്ളിൽ തീരുമാനം………….

Aswathi Kottiyoor

ഇന്ത്യക്ക് കുവൈത്തിന്റെ കരുതല്‍; മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകളും എത്തിച്ചു………..

WordPress Image Lightbox