24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എല്ലാ ജില്ലകളിലും ആർട്ട് ഹബ് സ്ഥാപിക്കും: മുഖ്യമന്ത്രി
Kerala

എല്ലാ ജില്ലകളിലും ആർട്ട് ഹബ് സ്ഥാപിക്കും: മുഖ്യമന്ത്രി

സാംസ്കാരിക രംഗത്തിന് ഉണർവേകാൻ എല്ലാ ജില്ലയിലും ആർട്ട് ഹബ്‌ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി പെരുമ കൾച്ചറൽ സൊസൈറ്റി ചേരിക്കലിൽ നിർമിച്ച പെരുമ കലാകേന്ദ്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിനെ ഒരുമയോടെ മുന്നോട്ട് നയിക്കാൻ സഹായകമായ ഇടങ്ങളായി സാംസ്കാരിക കേന്ദ്രങ്ങൾ മാറണം. ചരിത്രത്തെ വ്യാജ നിർമിതികൊണ്ട് വളച്ചൊടിക്കുന്ന കാലത്ത് വലിയ ദൗത്യമാണ് സാംസ്കാരിക കൂട്ടായ്മകൾക്ക് ചെയ്യാനുള്ളത്. ഫോക്ഫെസ്റ്റിവലും മേളകളും സംഘടിപ്പിക്കും. കലയെ ജനകീയമാക്കുന്നതിനും അവസരം ലഭിക്കാത്ത കലാകാരന്മാർക്ക് പ്രോത്സാഹനം നൽകാനും സാധിക്കണം. ഡ്രാമാ സ്കൂൾ, ഡാൻസ് സ്കൂൾ എന്നിവ കലാകേന്ദ്രത്തിൽ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും സർവകലാശാലകളിൽ അഫിലിയറ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെസ്റ്റിവൽ ഡയറക്ടർ സൂര്യാ കൃഷ്ണമൂർത്തി അധ്യക്ഷനായി.
വി എ നാരായണൻ, സി എൻ ചന്ദ്രൻ, കെ കെ രാഗേഷ്, കെ ശശിധരൻ, കെ കെ രാജീവൻ, കക്കോത്ത് രാജൻ, ഒ വി ജനാർദനൻ എന്നിവർ സംസാരിച്ചു.

Related posts

നല്ല റോഡ്‌, നല്ല കുടിവെള്ളം ; പിഡബ്ല്യുഡി, ജലസേചന വകുപ്പുകളുടെ ഏകോപനത്തിന്‌ സമിതി

Aswathi Kottiyoor

മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ അ​ഞ്ച് കി​ലോ സൗ​ജ​ന്യ റേ​ഷ​ൻ; പ്ര​ഖ്യാ​പ​ന​വു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor

പ​ന്നിമാം​സം: നി​രോ​ധ​നം നീ​ട്ടി

Aswathi Kottiyoor
WordPress Image Lightbox