22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വോട്ടെടുപ്പ് ഇന്ന് കഴിയും; എണ്ണ വില കുതിക്കും ; പെട്രോൾ ലിറ്ററിന്‌ 15 മുതൽ 25 രൂപവരെ കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്
Kerala

വോട്ടെടുപ്പ് ഇന്ന് കഴിയും; എണ്ണ വില കുതിക്കും ; പെട്രോൾ ലിറ്ററിന്‌ 15 മുതൽ 25 രൂപവരെ കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്

ഉത്തർപ്രദേശടക്കം അഞ്ച്‌ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വോട്ടിങ് പൂർത്തിയാകുന്നതോടെ തിങ്കളാഴ്‌ച രാജ്യത്ത്‌ ഇന്ധനവില കുതിച്ചേക്കും. പെട്രോൾ ലിറ്ററിന്‌ 15 മുതൽ 25 രൂപവരെ കൂട്ടിയേക്കുമെന്നാണ്‌ റിപ്പോർട്ടുകൾ. റഷ്യ–- ഉക്രയ്‌ൻ യുദ്ധം കനത്തതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില വീപ്പയ്‌ക്ക്‌ 115 ഡോളർ പിന്നിട്ടത് ചൂണ്ടിക്കാട്ടിയാകും കമ്പനികൾ വില ഉയർത്തുക. 2014ന്‌ ശേഷം ആദ്യമായി വില 110 ഡോളർ പിന്നിട്ടത്‌ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌. പാശ്ചാത്യ ഉപരോധവും റഷ്യയിൽനിന്നുള്ള എണ്ണ– -പ്രകൃതി വാതക ലഭ്യതക്കുറവുമാണ്‌ അന്താരാഷ്ട്ര വിപണിയിൽ വിലവർധനയ്‌ക്ക്‌ കാരണം. എന്നാൽ, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനംമാത്രമാണ് റഷ്യയിൽനിന്നുള്ളത്.

അതേസമയം, വീപ്പയ്‌ക്ക്‌ 150 ഡോളർവരെ വില ഉയർന്നേക്കുമെന്ന്‌ സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകി. രൂപയുടെ മൂല്യം ഇടിഞ്ഞതും തിരിച്ചടിയാകും.

Related posts

വാർഷിക പദ്ധതികൾക്ക് അംഗീകാരം

Aswathi Kottiyoor

ഓപ്പറേഷൻ ഓയിൽ: ഒരാഴ്ച കൊണ്ട് നടത്തിയത് 426 പരിശോധനകൾ

Aswathi Kottiyoor

നിക്ഷേപത്തട്ടിപ്പിനെതിരേ ശക്തമായ നടപടിയുമായി സർക്കാർ; പൊതുജനങ്ങൾക്കു നേരിട്ടു പരാതി നൽകാം

Aswathi Kottiyoor
WordPress Image Lightbox