26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണം: മന്ത്രി വി ശിവൻകുട്ടി
Kerala

സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണം: മന്ത്രി വി ശിവൻകുട്ടി

സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർനിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദേശം ചില സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂ‌ളുകൾ പാലിക്കുന്നില്ല എന്ന പരാതികൾ ഉയർന്നിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ എൻ ഒ സിയോടെ പ്രവർത്തിക്കുന്നതാണ് ഈ സ്ഥാപനങ്ങൾ. അതുകൊണ്ടു തന്നെ സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാനുള്ള ബാധ്യത ഈ സ്ഥാപനങ്ങൾക്കുണ്ട്. കൃത്യമായ മാർഗരേഖ പുറത്തിറക്കിയാണ് സ്‌കൂളുകൾ തുറന്നതും പ്രവർത്തിക്കുന്നതും. മാർഗരേഖ പ്രകാരമുള്ള നടപടികൾ സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകളും പാലിക്കണം.
ക്ലാസ് നടത്തിപ്പിലും പഠനാന്തരീക്ഷം സുഖമമാക്കുന്നതിലും എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാണ്. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഗുണമേന്മാ വിദ്യാഭ്യാസം എന്ന നിലപാടിനെ മുൻനിർത്തി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകൾ തയ്യാറാകണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

Related posts

സ്‌റ്റാർട്ടപ്‌ മിഷൻ വിളിക്കുന്നു ; വിദ്യാർഥികൾക്ക്‌ സംരംഭകരാകാം

Aswathi Kottiyoor

വ്യാ​ജ അ​ബ്കാ​രി കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor

ഇ ​ബു​ൾ ജെ​റ്റ് കാ​ര​വാ​ൻ “നെ​പ്പോ​ളി​യ​ന്’ പൂ​ട്ടു​വീ​ണു; ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി എം​വി​ഡി

Aswathi Kottiyoor
WordPress Image Lightbox