24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പതിനഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി പെരുവ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി
Kerala

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പതിനഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി പെരുവ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പതിനഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി പെരുവ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.
പെരുവ സ്വദേശി തെനിയാടൻ വീട്ടിൽ സജീവൻ എന്നയാളാണ് അറയങ്ങാട് ഭാഗത്തു വച്ച് 15 ലിറ്റർ വാറ്റ് ചാരായവുമായി പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്ന് പേരാവൂർ എക്സൈസ് സംഘം ശനിയാഴ്ച്ച രാത്രി 8.30 യോട് കൂടി അറയങ്ങാട് ഭാഗത്ത്നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ചാരായം കടത്താനുപയോഗിച്ച പിയാജിയോ ആപ്പെ ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
എക്സൈസ് ഇൻസ്പക്ടർ എ കെ വിജേഷിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് ഇയാളെ ചാരായവുമായി പിടികൂടിയത്

Related posts

ആ​ത്മ​ഹ​ത്യ​യി​ൽ കേ​ര​ളം അ​ഞ്ചാം സ്ഥാ​ന​ത്ത്

Aswathi Kottiyoor

വിനോദസഞ്ചാരത്തി​ന് ഉണര്‍വുമായി കേരള ട്രാവല്‍ മാര്‍ട്ട് തുടങ്ങി R

Aswathi Kottiyoor

ഡ്രൈവിംഗ് ലൈസൻസ്: മെഡിക്കൽ സർട്ടിഫിക്കറ്റിന് ഓൺലൈൻ സംവിധാനം

Aswathi Kottiyoor
WordPress Image Lightbox