24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • രക്ഷാപ്രവർത്തനം; ഉക്രയ്‌നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്‌ റഷ്യ
Uncategorized

രക്ഷാപ്രവർത്തനം; ഉക്രയ്‌നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്‌ റഷ്യ

ഉക്രയ്‌നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്‌ റഷ്യ. യുദ്ധം തുടങ്ങി പത്താം ദിവസമാണ്‌ വെടിനിർത്തൽ. രക്ഷാപ്രവർത്തനത്തിനായാണ്‌ താൽക്കാലിക വെടിനിർത്തൽ. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ ഇടനാഴികൾ തയ്യാറാക്കുമെന്ന്‌ റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. മോസ്‌കോ സമയം 10 നും, ഇന്ത്യൻ സമയം ഉച്ചയ്‌ക്ക്‌ 12.50 മുതലാണ്‌ വെിടനിർത്തൽ നിലവിൽ വരിക. മരിയുപോൾ, മോൾഡോവ, വോൾനോവാഹ വഴിയാകും രക്ഷാപ്രവർത്തനം. പൗരന്‍മാരെ ഒഴിപ്പിക്കാന്‍ മാത്രമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും ഇത് ഒന്നിന്റെയും അവസാനമല്ലെന്നുമാണ് റഷ്യന്‍ പക്ഷത്തിന്റെ നിലപാട്.

Related posts

നീന്തൽ പഠിപ്പിക്കുന്നതിനിടെ അപകടം: കണ്ണൂരിൽ ബാങ്ക് സെക്രട്ടറിയും മകനും മുങ്ങിമരിച്ചു.

Aswathi Kottiyoor

സ്കൂട്ടറിൽ അഞ്ജലിക്കൊപ്പം സുഹൃത്തും; അപകടത്തിനുശേഷം രക്ഷപ്പെട്ടു: വഴിത്തിരിവ്.

Aswathi Kottiyoor

കമ്പി കുത്തിയല്ല ഇനി എച്ചെടുക്കൽ, വര വരച്ച് ഡ്രൈവിംഗ് ടെസ്റ്റ്, തീർന്നില്ല പിന്നെയും കടമ്പകളേറെ; പണിപാളി!

Aswathi Kottiyoor
WordPress Image Lightbox