ചുങ്കക്കുന്ന്. ശുചിമുറിയിൽ പ്രസവിച്ച യുവതിക്ക് 108 ആംബുലൻസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലുകളിലൂടെ ജീവൻ തിരിച്ചുകിട്ടി. ചുങ്കക്കുന്ന് സ്വദേശിനിയായ 28 കാരിയാണ് വാടക വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ചത്. 108 ആംബുലൻസിൽ വിവരമറിയിച്ചതിനെ തുടർന്ന് ജീവനക്കാർ എത്തി പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.അമ്മയും കുഞ്ഞും ഇപ്പോൾ പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ 108 ആംമ്പുലൻസ് നേഴ്സ് അമ്പിളി , ഡ്രൈവർ സിറാജ് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. അമ്മയുടെയും കുഞ്ഞി
ന്റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അതികൃതർ അറിയിച്ചു.