23.8 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • സിപിഐ എം സംസ്ഥാന സമ്മേളനത്തിന്‌ ഇന്ന്‌ സമാപനം
Thiruvanandapuram

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്‌ ഇന്ന്‌ സമാപനം


കൊച്ചി > നവകേരളത്തിന്‌ വഴികാട്ടിയാകുന്ന നയരേഖയ്‌ക്ക്‌ രൂപംനൽകിയ സിപിഐ എം സംസ്ഥാന സമ്മേളനം വെള്ളിയാഴ്‌ച സമാപിക്കും. ഭരണത്തുടർച്ചയിലെ ജനാഭിലാഷം സഫലമാക്കാനും ഭൂരിപക്ഷം ജനങ്ങളുടെയും പ്രസ്ഥാനമാകാനുമുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചാണ്‌ ബി രാഘവൻ നഗറിൽ നടക്കുന്ന പ്രതിനിധിസമ്മേളനം പിരിയുക. വൈകിട്ട്‌ അഞ്ചിന്‌ ഇ ബാലാനന്ദൻ നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

എസ്‌ രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട്‌, എം എ ബേബി, ജി രാമകൃഷ്‌ണൻ എന്നിവരും സംസാരിക്കും. കോവിഡ്‌ സാഹചര്യത്തിൽ പ്രകടനം ഒഴിവാക്കിയിട്ടുണ്ട്‌. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്‌ എട്ടുമണിക്കൂർ പൊതുചർച്ചയ്‌ക്കും മറുപടിക്കും ശേഷം വ്യാഴാഴ്‌ച ഏകകണ്‌ഠമായി അംഗീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖകൂടി വെള്ളിയാഴ്‌ച അംഗീകരിക്കും.

തുടർന്ന്‌ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. പൊതുചർച്ചയിൽ 41 പ്രതിനിധികൾ പങ്കെടുത്തു. വികസന നയരേഖ അഞ്ചുമണിക്കൂറാണ്‌ സമ്മേളനം ചർച്ച ചെയ്‌തത്‌. നാലുവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം 1956നുശേഷം ഇതാദ്യമായി കേരളത്തിന്റെ അടുത്ത 25 വർഷത്തെ വികസനവും ചർച്ച ചെയ്‌ത സമ്മേളനം, നാലുനാൾ കൊച്ചിയെ കേരളത്തിന്റെ രാഷ്‌ട്രീയശ്രദ്ധാകേന്ദ്രമാക്കി.

Related posts

സമ്പൂർണ ലോക്ക്ഡൗണില്ല, വാരാന്ത്യ നിയന്ത്രണം തുടരും, രോഗം കൂടിയ ഇടങ്ങൾ അടച്ചിടും….

Aswathi Kottiyoor

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

Aswathi Kottiyoor

ബസുകള്‍ കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്‌ആര്‍ടിസി

Aswathi Kottiyoor
WordPress Image Lightbox