31.8 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ലെൻസ് ഫെഡ് താലൂക്ക് സമ്മേളനം നടത്തി
Iritty

ലെൻസ് ഫെഡ് താലൂക്ക് സമ്മേളനം നടത്തി

ഇരിട്ടി: ലൈസൻസ്ഡ് എഞ്ചിനിയേഴസ് ആൻഡ് സുപ്രവൈസേഴ്‌സ് ഫെഡറേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം വള്ളിത്തോട് സൂരജ് നഗറിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നിർമ്മാണ മേഖലയിലെ വിലക്കയറ്റം തടുന്നതിനും ഈ മേഖലയിലുള്ള എഞ്ചിനീയർമാരേയും തൊഴിലാളികളേയും സംരക്ഷിക്കാനും നടപടിയുണ്ടാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് സാജു ജോർജ് അധ്യക്ഷത വഹിച്ചു.ലെൻസ്‌ഫെഡ് ജില്ല പ്രസിഡന്റ് പ്രസീജ് കുമാർമുഖ്യാതിഥിയായിരുന്നു.സംസ്ഥാന ജോയിന്റ് സെക്രട്ടറി എ കെ ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ജഗത് പ്യാരി, ജില്ലാ ട്രഷറർ ബിനു ജോർജ്,സംസ്ഥാന കമ്മറ്റിയംഗം ഡേവിഡ് ജോസഫ്,സംസ്ഥാന കമ്മറ്റി അംഗം ഇൻ ചാർജ് പി.കെ ഉമേഷ് ,എ.എസ് മാത്യു, ടി. മനോജ് കുമാർ, സി. പ്രേമരാജൻ മുഹമ്മദ് അലി, പി.വി. ഉണ്ണികൃഷ്ണൻ , ബിജു തോമസ് എന്നിവർ സംസാരിച്ചു. സംഘടനാ ചർച്ച ജില്ലാ പ്രസിഡന്റ് പ്രസീജ് കുമാർ ഉദ്ഘാടനം ചെയ്തു. സാജു ജോർജ്് അധ്യക്ഷത വഹിച്ചു.പി.വി ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ജഗത് പ്യാരി സംഘനാ റിപ്പോർട്ടും, മുഹമ്മദലി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

Related posts

കൂട്ടുപുഴയിൽ വാഹന പരിശോധന കടുപ്പിച്ച് എക്സൈസ് പോലീസ് സംഘങ്ങൾ

Aswathi Kottiyoor

മരച്ചീനി വിളഞ്ഞത് നൂറുമേനി – വിളവെടുത്തവ മുഴുവൻ കോവിഡ് ബാധിതർ നൽകി കിളിയന്തറ സർവീസ് സഹകരണബാങ്ക്

Aswathi Kottiyoor

ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ് ഡിയോണക്ക് ചികിത്സ സഹായം നല്‍കി

Aswathi Kottiyoor
WordPress Image Lightbox