24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പരിസ്ഥിതി സംരക്ഷണ ലക്ഷ്യവുമായി ഇരിട്ടിയെ ഹരിതാഭമാക്കുന്നതിനുള്ള മാതൃക പരമായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട യുവ വ്യാപാരി ജയപ്രശാന്തിനെ അനുമോദിച്ചു.
Kerala

പരിസ്ഥിതി സംരക്ഷണ ലക്ഷ്യവുമായി ഇരിട്ടിയെ ഹരിതാഭമാക്കുന്നതിനുള്ള മാതൃക പരമായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട യുവ വ്യാപാരി ജയപ്രശാന്തിനെ അനുമോദിച്ചു.

ഇരിട്ടി :പരിസ്ഥിതി സംരക്ഷണ ലക്ഷ്യവുമായി ഇരിട്ടിയെ ഹരിതാഭമാക്കുന്നതിനുള്ള
മാതൃക പരമായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇരിട്ടി നഗരത്തിൽ തന്റെ കടയോട് ചേർന്ന ഡിവൈഡറിൽ പൂച്ചെടികളും പച്ചക്കറികളും വെച്ച് പിടിപ്പിച്ച് ഹരിതാഭവും ആകർഷകവുമാക്കിയ യുവ വ്യാപാരി ജയപ്രശാന്തിനെ ഇരിട്ടി നൻമ എഡ്യൂക്കേഷണൽ ആൻ്റ് കൾച്ചറൽ ചാരിറ്റബിൾസൊസൈറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

നന്മ വാർഷിക ജനറൽ ബോഡി യോഗത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ജയപ്രശാന്തിനെ പൊന്നാട അണിയിച്ച് നൻമയുടെ ഉപഹാരം നൽകി അനുമോദിച്ചു.വാർഡ് കൗൺസിലർ വി.പി.അബ്ദുൾ റഷീദ് മുഖ്യാതിഥി ആയിരുന്നു നൻമ പ്രസിഡണ്ട് കെ.മോഹനൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി പദ്ധതി വിശദീകരിച്ചു..എം.പി.മനോഹരൻ, ഡോ.ജി.ശിവരാമകൃഷ്ണൻ, കെ.ടി.ദിനേശൻ, ഹരീന്ദ്രൻ പുതുശേരി, വി.പി.സതീശൻ,കെ.സുരേശൻ , സി.കെ.ലളിത , സുമ സുധാകരൻ, ഇ.സിനോജ്, ഷെൽനതുളസിറാം, എന്നിവർ സംസാരിച്ചു.
പടം)ഇരിട്ടി നഗരത്തിൽ ഡിവൈഡറിൽ പൂച്ചെടികളും പച്ചക്കറികളും വെച്ച് പിടിപ്പിച്ച യുവ വ്യാപാരി ജയപ്രശാന്തിനെ നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ആദരിക്കുന്നു

Related posts

പ്രളയത്തിൽ നശിച്ച ആലപ്പുഴയിലെ 925 വീടുകൾക്ക് ഉടൻ നഷ്ടപരിഹാരം

Aswathi Kottiyoor

കേ​ര​ള-​ക​ർ​ണാ​ട​ക തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത

Aswathi Kottiyoor

സംസ്ഥാന വനം കായികമേള ജനുവരി 10 മുതൽ തിരുവനന്തപുരത്ത് നടത്തും: മന്ത്രി എ.കെ.ശശീന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox