ഇരിട്ടി: മെട്രോ ഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഇരിട്ടി ഷോറൂം ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10.30ന് സയ്യിദ് അൽമഷ്ഹുർ അസ്ലം തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. സണ്ണി ജോസഫ് എംഎൽഎ ആദ്യവില്പന നിർവഹിക്കും. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കൗൺസിലർ വി.പി. അബ്ദുൾ റഷീദ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ മിതമായവിലയിൽ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ 2005-ൽ ആരംഭിച്ച സംരംഭമാണ് മെട്രോ ഹൈപ്പർ മാർക്കറ്റ്. ഭക്ഷ്യോത്പന്നങ്ങൾ, ഭക്ഷ്യേതര ഉത്പന്നങ്ങൾ, ഡ്രൈഫ്രൂട്ട്സ്, കോസ്മെറ്റിക്സ്, പച്ചക്കറി, ഫ്രൂട്ട്സ്, വീട്ടുപകരണങ്ങൾ, സ്റ്റേഷനറീസ് എന്നിവയിലെ വൈവിധ്യമാർന്ന ബ്രാൻഡുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയായിരുന്നു തുടക്കം.
വടക്കൻ കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ജനങ്ങളുടെ വിശ്വാസം ആർജിച്ച മെട്രോ ഹൈപ്പർ മാർക്കറ്റ് ഇരിട്ടിയിലെ ആദ്യ ഹൈപ്പർ മാർക്കറ്റ് എന്ന സ്ഥാനം കരസ്ഥമാക്കുകയാണ്. ഹോം ഡെലിവറി സൗകര്യവുമുണ്ട്. ദിവസേനയുള്ള ഓഫറുകൾക്കുപുറമെ ഉദ്ഘാടന ദിനത്തിൽ 1,000 രൂപയുടെ പർച്ചേസ് ചെയ്യുന്നവർക്ക് ഒരു രൂപയ്ക്ക് മൂന്നു കിലോഗ്രാം പഞ്ചസാര സ്വന്തമാക്കാം.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഫ്രീ ഗിഫ്റ്റ് കൂപ്പൺ ബംപർ സമ്മാനം 25,000 രൂപ. നറുക്കെടുപ്പ് ഉദ്ഘാടന ദിവസം രാവിലെ 11.30ന് നടക്കും. കൂടാതെ മറ്റനേകം ഓഫറുകളും ലഭ്യമാണെന്ന് മെട്രോ ഫ്രഷ് ഗ്രൂപ്പ് ചെയർമാൻ കല്ലിൽ അഷ്റഫ് ഹാജി അറിയിച്ചു.